കാഞ്ചിയാറ്റില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്, ഇതിനോടകം വിദ്യാർഥികൾ ഉൾപ്പെടെ 5 പേർക്ക് പരുക്ക്, നാട്ടുകാർ ഭീതിയിൽ

കട്ടപ്പന: കാഞ്ചിയാറ്റില്‍ വീണ്ടും തെരുവുനായയുടെ ആക്രമണം. ഇന്നലെ രാവിലെ ഉണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

നായ ശല്യം രൂക്ഷമായതോടെ തോട്ടം തൊഴിലാളികള്‍ അടക്കം ഭീതിയിലാണ്. ഏതാനും ദിവസങ്ങളായി കാഞ്ചിയാര്‍ മേഖലയില്‍ തെരുവ് നായ ശല്യം അതിരൂക്ഷമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച മാത്രം വിദ്യാര്‍ഥിയടക്കം 5 പേര്‍ക്കാണ് കടിയേറ്റത്. തുടര്‍ന്ന് രണ്ടുനായയെ പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍ ആക്രമണകാരിയായ നായയെ പിടികൂടുവാന്‍ സാധിച്ചിരുന്നില്ല.

ഇന്നലെ രാവിലെയും ഒരാള്‍ക്ക് കടിയേറ്റു. കാഞ്ചിയാര്‍ വെങ്ങാലൂര്‍ കട സ്വദേശി ഇടയ്ക്കാട്ട് ബിജുവിനാണ് കടിയേറ്റത്. പുരയിടത്തില്‍ പുല്ലരിയുന്നതിനിടയില്‍ കൊച്ചുചെന്നാട്ട് ജോസഫിനെ നായ ഇന്നലെ വൈകിട്ട് കടിച്ചിരുന്നു.

നായശല്യം രൂക്ഷമായതോടെ കാഞ്ചിയാര്‍ മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്. സ്‌കൂള്‍ വിദ്യാര്‍ഥികളും തോട്ടം തൊഴിലാളികളും ഭയത്തോടെയാണ് രാവിലെ റോഡുകളിലൂടെ നടന്നു പോകുന്നത്. പലയിടങ്ങളിലായി ജോലി ചെയ്യുന്ന തൊഴിലുറപ്പ് തൊഴിലാളികളും ഭയത്തിലാണ് തെരുവുനായ ശല്യം പരിഹരിക്കാന്‍ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കുവനാണ് പഞ്ചായത്തിന്റെ നീക്കം.

ആക്രമണകാരികളായ നായ്ക്കളെ ഉടനെ പിടികൂടണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്.

Top