ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തില്‍ കാണാതായ നടന്മാരില് ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതിനിടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിനാണ് കേസ്.
ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍നിന്നു ചാടിയ ഉദയ്, അനില്‍ എന്നീ നടന്മാരെ തടാകത്തില്‍ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവര്‍.
ഉദയ്, അനില്‍ എന്നിവര്‍ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാല്‍ തടാകത്തിലേക്ക് ചാടിയ മൂന്നുപേരില്‍ രണ്ടു പേര് ഒഴുക്കില്‍പെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.