നിരപരാധിത്വം തെളിയിക്കാതെ പ്രതിയെ തിരിച്ചെടുത്തത് ശരിയല്ല: അമ്മയെ വിമര്‍ശിച്ച് കന്നഡ സിനിമാ അസ്സോസ്സിയേഷന്‍

ബെംഗളൂരു: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടന അമ്മയുടെ നടപടിയെ വിമര്‍ശിച്ച് കന്നഡ സിനിമാ മേഖലയും. കന്നഡ ഫിലിം ഇന്‍ഡസ്ട്രി, ഫിലിം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകള്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ചു.

പ്രതിയായ നടനും ആക്രമിക്കപ്പെട്ട നടിയും സംഘടനയുടെ ഭാഗമായിരിക്കെ, കുറ്റം തെളിയിക്കും വരെ നിരപരാധിയാണെന്നു പറഞ്ഞ് സംഘടന നടനെ തിരിച്ചെടുത്ത നടപടി ഒട്ടും അനുയോജ്യമല്ലെന്നും ഇടവേള ബാബുവിന് അയച്ച കത്തില്‍ പറയുന്നു.സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിച്ചതിനു ശേഷം മാത്രമേ ദിലീപിനെ തിരിച്ചെടുക്കാവുള്ളൂവെന്നും കെഎഫ്ഐ, എഫ്ഐആര്‍ഇ എന്നീ സംഘടനയിലെ അംഗങ്ങളായ തങ്ങള്‍ അമ്മയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും കത്തില്‍ പറയുന്നു.

ഈ വിഷയത്തില്‍ അമ്മയുടെ ഭാഗത്തു നിന്നും ഉടനടി ഉചിതമായൊരു നടപടി ഉണ്ടാകുമെന്നു കരുതുന്നുവെന്നും അമ്പതു പേര്‍ ഒപ്പിട്ട കത്തില്‍ പറയുന്നു. സംവിധായിക കവിതാ ലങ്കേഷ്, മേഘ്ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരും ഈ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

Top