റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് കണ്ണന്താനം

റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജിനും റബര്‍ നയത്തിനുമുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു കേരളത്തിലെത്തുമെന്ന് കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിനും ഗ്രാമീണ, കൃഷി മേഖലകള്‍ക്കും ബജറ്റില്‍ പ്രാമുഖ്യം ലഭിക്കുമെന്ന പ്രതീക്ഷയും കണ്ണന്താനം പങ്കുവെച്ചു. റബര്‍ നയത്തിനായുള്ള നീക്കങ്ങള്‍ക്ക് പിന്നാലെയാണ് റബര്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അടിസ്ഥാനസൗകര്യത്തിന് ഊന്നല്‍ നല്‍കിയുള്ള ജനപ്രിയ ബജറ്റായിരിക്കും. കേരളത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി ഉന്നയിച്ചിട്ടുണ്ടെന്നും കണ്ണന്താനം പറഞ്ഞു.

Top