കണ്ണന്‍ദേവന്‍ കമ്പനിയില്‍ നിന്നു പ്രതിഫലം വാങ്ങിയ നേതാക്കളുടെ പട്ടികയുമായി തൊഴിലാളികള്‍; എംഎം മണിയും കുടുങ്ങി

മൂന്നാര്‍: മൂന്നാറില്‍ കണ്ണന്‍ ദേവന്‍ കമ്പനിയില്‍നിന്നു സഹായം കൈപ്പറ്റിയവരുടെ പേരുകള്‍ സമരക്കാര്‍ പുറത്തുവിട്ടു. എസ്. രാജേന്ദ്രന്‍ എംഎല്‍എ അടക്കമുള്ള തൊഴിലാളി നേതാക്കളുടെ പേരുകള്‍ പട്ടികയിലുണ്ട്. മുന്‍ എംഎല്‍എ എ.കെ. മണിയും പട്ടികയില്‍.
കമ്പനിയില്‍നിന്നു നേതാക്കള്‍ വീടുകള്‍ കൈപ്പറ്റിയെന്ന് സമരക്കാര്‍ ആരോപിച്ചു. 12 പേരുടെ പേരുകളാണു ലിസ്റ്റില്‍ പറഞ്ഞിരിക്കുന്നത്. പെരിയവാരം എന്ന സ്ഥലത്ത് എസ്. രാജന്ദ്രനു കമ്പനി വീടുകള്‍ നല്‍കിയെന്നും സമരക്കാര്‍ പറയുന്നു.
നാളെ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ തൊഴിലാളി സമരം സംസ്ഥാന വ്യാപകമാക്കുമെന്നു സിപിഎം പ്രഖ്യാപിച്ചു. മൂന്നാറിലെത്തിയ സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെ സമര്‍ക്കാര്‍ വലിയ പ്രതിഷേധമുയര്‍ത്തി. പി.കെ. ശ്രീമതി, കെ.കെ. ഷൈലജ, ജോസഫൈന്‍ തുടങ്ങിയവരെയാണു തടഞ്ഞത്. സമരക്കാര്‍ക്കിടയില്‍ ഇരിക്കാന്‍ ശ്രമിച്ച നേതാക്കളെ ഇരിക്കാന്‍ സമരക്കാര്‍ അനുവദിച്ചില്ല.
കാലാകാലങ്ങളില്‍ ഇവിടെയുണ്ടായിരുന്ന നേതാക്കളും പുറത്തുനിന്നു വന്നവരും തങ്ങളെ വഞ്ചിക്കുകയായിരുന്നെന്നു സമരക്കാര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Top