കണ്ണൂരില്‍ ഇടതുകോട്ടകള്‍ ശക്തം; യുഡിഎഫ് രണ്ട് സീറ്റിലേക്കൊതുങ്ങും; അഴിക്കോടും പേരാവൂരും മാത്രം കോണ്‍ഗ്രസ് മുന്നണിയ്ക്ക്

കണ്ണൂര്‍: ഇടതുകോട്ടയായി അറിയപ്പെടുന്ന കണ്ണൂര്‍ ജില്ല പക്ഷെ തിരഞ്ഞെടുപ്പുകളില്‍ മണ്ഡലങ്ങള്‍ ചിലത് യുഡിഎഫിന്റെ കുത്തകയായി തന്നെ നിലനില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ ഇടതു തംരഗത്തില്‍ കണ്ണൂരിലെ കോട്ടകള്‍ പലതും തകരുമെന്ന് തന്നെയാണ് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് നടത്തിയ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. പതിനൊന്ന് സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് യുഡിഎഫിന് വിജയിക്കാന്‍ കഴിയുക എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാധ്യമ പ്രവര്‍ത്തകന്‍ നികേഷ് കുമാറും കെ എം ഷാജിയും മത്സരിക്കുന്ന അഴിക്കോട് മണ്ഡലവും സണ്ണി ജോസഫും സിപി ഐ സ്ഥാനാര്‍ത്തി ബിനോയ് കുര്യനും മത്സരിക്കുന്ന പേരാവൂരും മാത്രമാണ് ഇത്തവണ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. ജില്ലയില്‍ അഞ്ചില്‍ നിന്ന് രണ്ട് പേരിലേയ്ക്ക് യുഡിഎഫ് ഒതുങ്ങുമെന്നാണ് സര്‍വ്വേ പറയുന്നത്.

ഇരിക്കൂരില്‍ ദയനീയ പരാജയം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നും കോണ്‍ഗ്രസിനെ മാത്രം പിന്തുണച്ച മലയോര കര്‍ഷക പ്രദേശമാണ് ഇരിക്കൂര്‍. മൂന്ന് പതിറ്റാണ്ടിനുമേലെ ഇവിടത്തെ എംഎല്‍എയായിരുന്ന കെസി ജോസഫ് തന്നെയാണ് ഇക്കുറിയും ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
യുഡിഎഫി നും എല്‍ ഡി എഫിനും ഒരു പോലെ പ്രാധിനിത്യം ഉള്ള മണ്ഡലത്തില്‍ കുറച്ച് കാലമായി യുഡിഎഫ് മേല്‍ക്കൈയാണ്. ഇതുവരെ നടന്ന പതിമൂന്ന് തിരെഞ്ഞെടുപ്പില്‍ ആദ്യ അഞ്ചു തവണ സി പി ഐ എം /സിപി ഐ /എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളായിരുന്നു വിജയിച്ചിരുന്നത്. 1977 മുതല്‍ ഇതുവരെ നടന്ന എട്ടു ഇലക്ഷനില്‍ കോണ്‍ഗ്രസ് / യു ഡി എഫ് സ്ഥാനാര്‍ത്തി ജയിച്ചു. ഇതില്‍ ആറു തവണ ഇപ്പോള്‍ മന്ത്രി തുടരുന്ന കെ സി ജോസഫ് ആണ് ജയിച്ചത് .എം എല്‍ എ കെ സി ജോസെഫ് (കോണ്‍ഗ്രെസ് /യൂ ഡി എഫ് ).എരുവേശി, നടുവില്‍ , ആലക്കോട്, ഉദയഗിരി,പയ്യാവൂര്‍,ഉളിക്കല്‍ ,ഇരിക്കൂര്‍ എന്നീ പഞ്ചായത്തുകള്‍ യു ഡി എഫ് ന്റെ ശക്തി കേന്ദ്രങ്ങള ആണെങ്കിലും ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മണ്ഡലത്തിലുയരുന്ന പ്രതിഷേധം കോണ്‍ഗ്രസിന് സീറ്റ് നഷ്ടപ്പെടുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്. പുതിയ വോട്ടര്‍മാരിലും കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിലുമുള്ള ശക്തമായ എതിര്‍പ്പാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയ്ക്ക് ഗുണകരമാവുന്നത്. മണ്ഡലത്തില്‍ 2000 നടുത്ത് ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞേക്കും.

അഴിക്കോട് ലീഗിനൊപ്പം

പരമ്പരാഗത സി പി ഐ എം /എല്‍ ഡി എഫ് മണ്ഡലം ആണെങ്കിലും പാര്‍ട്ടി വിട്ടസമയത്ത് എംവി രാഘവന്‍ അട്ടിമറി വിജയം നേടി. പിന്നീട് കഴഞ്ഞ തവണ കെഎം ഷാജി നേരിയ ഭൂരിപക്ഷത്തിന് വീണ്ടും യുഡിഎഫ് മണ്ഡലമാക്കി. സിപിഎമ്മിന് ശക്തമായ സംഘടനാ ശേഷിയുള്ള മണ്ഡലമാണ് അഴിക്കോട്. നികേഷ് കുമാര്‍ ഷാജി കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ കെഎം ഷാജിക്കനുകൂലമാണ് വോട്ടര്‍മാരുടെ നിലപാടെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. മണ്ഡലത്തിലെ കെഎം ഷാജിയുടെ ജനകീയതയാണ് ലീഗ് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയമുറപ്പാക്കുന്നത്. നേരിയ ഭൂരിപക്ഷത്തിലായിരിക്കും കെഎം ഷാജിയുടെ വിജയം. ഇതിനിടിയില്‍ വിമത സ്ഥാനാര്‍ത്ഥികള്‍ സര്‍വ്വേ നടക്കുന്നതിനിടയില്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് വിമത സ്ഥാനാത്ഥികളുടെ സാനിധ്യം യുഡിഎഫിന് പ്രതിസന്ധികള്‍ ഉണ്ടാക്കും.

കണ്ണൂര്‍ പിടിച്ചടക്കി ഇടത്

കോണ്‍ഗ്രസിന് എന്നും ഉറപ്പ് പറയാമായിരുന്ന മണ്ഡലമാണ് കണ്ണൂരെങ്കിലും ഇക്കൂറി ഇവിടെ കാര്യള്‍ ശുഭകരമല്ലെന്നാണ് സര്‍വ്വ ഫലം വ്യക്തമാക്കുന്നത്. നഗരത്തില്‍ യുഡിഎഫിന്റെ ശക്തമായ സ്വാധിനമുണ്ടെങ്കിലും മണ്ഡലത്തില്‍ ഇക്കുറി ഇടത് മുന്നണി വിജയിക്കുമെന്നാണ ്‌സൂചന. കോണ്‍ഗ്രസിന്റെ വിമത നീക്കങ്ങളാണ് യുഡിഎഫിന് തലവേദന സൃഷ്ടിക്കുക്ക. നേരത്തെ എപി അബ്ദുള്ള കുട്ടി മത്സരിച്ച മണ്ഡലത്തില്‍ സതീശന്‍ പാച്ചേനിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി

പയ്യന്നൂരില്‍ ഇടത് മുന്നേറ്റം തന്നെ

സിപിഎം സ്ഥാനാര്‍ത്ഥി എം കൃഷ്ണന്‍ വന്‍ ഭൂരിപക്ഷത്തോടെ ഈ മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. കാര്യമായ മത്സരം നടക്കാത്ത ഇവിടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷം ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കും

പേരാവൂരില്‍ യുഡിഎഫിന് ആശ്വാസം

പേരാവുരില്‍ സിറ്റിങ്ങ് എംഎല്‍എയായ യു.ഡി.എഫിലെ സണ്ണിജോസഫ് മണ്ഡലം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥിയുമായി കടുത്ത മത്സര പ്രതീതി ഉണ്ടെങ്കിലും മണ്ഡലം ക്കുറിയും യുഡിഎഫിനൊപ്പം തന്നെയാണ് നില്‍ക്കുകയെന്ന് വോട്ടര്‍മാരുടെ നിലപാട് വ്യക്തമാക്കുന്നു
കല്ല്യാശ്ശേരി എന്നും ഇടതിന്റെ ഉരുക്ക് കോട്ട

കഴിഞ്ഞ തവണ മുപ്പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തിലാണ് ചെങ്കോട്ടയായ കല്ല്യാശേരിയില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാവ് ടി.വി രാജേഷ് വിജയിച്ചത് ഇത്തവണയും അനായാസ വിജയമാണ് രാജേഷിനെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.
തളിപ്പറമ്പില്‍ ഇടത് തരംഗം

തളിപ്പറമ്പില്‍ ജെയിംസ് മാത്യു എംഎല്‍എക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും ഇത്തവണ ലഭിക്കുക. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫിലും ശക്തമായ പ്രതിഷേധമുയരുന്നത് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കും. 27861 വോട്ടിനാണ് കഴിഞ്ഞ തവണ ഇവിടെ വിജയിച്ചത് ഈ വര്‍ഷം ഇത് മുപ്പത് കടന്നേക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു.
ധര്‍മ്മടത്ത് പിണറായിയുടെ മിന്നുന്ന വിജയം

സിപിഎം പിബി അംഗം പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കഴിഞ്ഞ തവണ ലഭിച്ച പതിനയ്യായിരത്തിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്. അമ്പത് ശതമാനത്തിനടുത്ത് വോട്ട് നേടിയായിരിക്കും പിണറായി നിയമസഭിയിലേക്കെത്തുക.

തലശ്ശേരിയില്‍ കടുത്ത മത്സരം

ഇത്തവണ തലശ്ശേരി മണ്ഡലത്തില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.പ്രവചനാതീതമായ മണ്ഡലത്തില്‍ ഷംസീറിനാണ് മേല്‍ക്കൈ. എന്നും അത്ഭുത കുട്ടിയാകുന്ന അബ്ദുള്ളകുട്ടി ശക്തമായ ഭീഷണി തന്നെയായി മാറിയട്ടുണ്ട്.
പാര്‍ലിമെന്റ്തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ ഷംസീറിന് കൂടുതല്‍ വോട്ട് ലഭിച്ചതും ഈ മണ്ഡലത്തില്‍ നിന്നായിരുന്നു, കഴിഞ്ഞ തവണ ഇരപത്തയ്യായിരത്തിനുമേലെയായിരുന്നു കോടിയേരിയുടെ ഭൂരിപക്ഷം. ഇത്രയും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഷംസീര്‍ വിജയിക്കുമെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

കുത്തുപറമ്പ് തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫ്

ഇടതുകുത്തകയായിരുന്ന കൂത്ത് പറമ്പ് കഴിഞ്ഞ തവണ മുന്നണിയ്ക്ക് നഷ്ടപ്പെട്ടത് കടുത്ത ആഘാതമായിരുന്നു. ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി മൂവായിരത്തോളം വോട്ടുകള്‍ക്ക് കെപി മോഹനനോട് പരാജയപ്പെടുകയായിരുന്നു. ഇക്കൂറി സിപിഎം ഷൈലജ ടീച്ചറെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് സര്‍വ്വേ ഫലം പറയുന്നത്. വന്‍ ഭൂരിപക്ഷവും ഇക്കൂറി ഇടതു സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തിലുണ്ടാകുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു.
മട്ടന്നൂര്‍ ഇടതിന്റെ കോട്ട

സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന്‍ മല്‍സരിക്കുന്ന മട്ടന്നൂരില്‍ എല്‍ഡിഎഫ് അനായാസ വിജയമാണ് കൈവരിക്കുക. കഴിഞ്ഞ തവണ മുപ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടതുമുന്നണി വിജയിച്ചത്.

Top