”അത് പെട്രോളല്ല; കുപ്പിവെള്ളം, എന്തോ മണം വന്നതും തീ ആളിക്കത്തി”

കണ്ണൂര്‍: പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്കു പോകുംവഴി കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നെന്നുള്ള ആരോപണത്തിനു മറുപടിയുമായി യുവതിയുടെ പിതാവ് കെ.കെ. വിശ്വനാഥന്‍.

കാറില്‍ സൂക്ഷിച്ചിരുന്നത് കുടിവെള്ളമായിരുന്നു.പാലക്കാട്ട് നിന്ന് മടങ്ങുമ്പോള്‍ കാറില്‍ ആവശ്യത്തിന് ഇന്ധനം നിറച്ചിരുന്നതിനാല്‍ കുപ്പിയില്‍ പെട്രോള്‍ സൂക്ഷിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദുരന്തത്തില്‍പ്പെട്ട വാഹനത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ ഡ്രൈവിങ് സീറ്റിനടിയില്‍നിന്ന് പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ കണ്ടെത്തിയെന്ന് പ്രചാരണമുണ്ടായിരുന്നു. കണ്ണൂര്‍ ഫയര്‍ സ്‌റ്റേഷന്‍ പിന്നിട്ട് വരവെ കാറിനുള്ളില്‍ എന്തോ മണം വരുന്നതായി പ്രജിത് പറഞ്ഞിരുന്നു.

വണ്ടി നിര്‍ത്തി നോക്കാമെന്ന് പറഞ്ഞപ്പോഴേക്കും സീറ്റിനടിയില്‍നിന്ന് തീ ആളിപ്പടരുകയായിരുന്നു. താന്‍ ഡോര്‍ തുറന്ന് പുറത്തു ചാടുകയും വണ്ടി കുറച്ചു ദൂരം നിയന്ത്രണമില്ലാതെ പോകുകയും, എങ്ങനെ നിന്നതെന്നറിയില്ല. അപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തുകയും ചെയ്‌തെന്ന് വിശ്വനാഥന്‍ പറഞ്ഞു. വിദഗ്ധ പരിശോധനയില്‍ ദ്രാവകം അടങ്ങിയ പ്ലാസ്റ്റിക് കുപ്പിയുടെ ഭാഗങ്ങള്‍ ഫൊറന്‍സിക് വിഭാഗം ശേഖരിച്ചിരുന്നു.

എന്നാല്‍, ഈ ദ്രാവകം എന്തെന്നും തീ പടരാന്‍ കാരണമായോ എന്നും വിദഗ്ധ പരിശോധനയിലെ വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ കുപ്പിയിലുള്ളത് പെട്രോളണാണെന്നുള്ളത് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.

Top