കണ്ണൂര്‍: കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് വാര്‍ഡുകളിലും എല്‍ഡിഎഫിന് വിജയം. വന്‍ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.
ശ്രീകണ്ഠപുരം നഗരസഭ -23 -ാം വാര്‍ഡായ കോട്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി അജിത 189 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. പേരാവൂര്‍ പഞ്ചായത്തിലെ- ഒന്നാം വാര്‍ഡായ മേല്‍ മുരിങ്ങോടിയില്‍ എല്‍ഡിഎഫിന്റെ ടി രഗിലാഷ് 146 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മയ്യില്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡായ വള്ളിയോട്ട് ഇ പി രാജന്‍ 301 വോട്ടിന്റെ ഭൂരിപക്ഷത്തിലും വിജയിച്ചു.
പേരാവൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടി ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി രഗിലാഷ് 521 വോട്ടുകളാണ് നേടിയത്. 146 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫ് സ്വതന്ത്രന്‍ -375 ,എന്‍ഡിഎ- 253 സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ കെ പി സുഭാഷ് 11,സുഭാഷ് കക്കണ്ടി -2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ട് നില.
മയ്യില്‍ പഞ്ചായത്ത് വള്ളിയോട്ട് വാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇപി രാജന്‍ വിജയിച്ചു. 301 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. 1335 വോട്ടാണ് ആകെയുള്ളത്. ഇതില്‍ 1049 വോട്ടുകള്‍ പോള്‍ ചെയ്തു. ഇതില്‍ 656 വോട്ട് എല്‍ഡിഎഫും 355 വോട്ട് യുഡിഎഫും നേടി. ബിജെപി സ്ഥാനാർത്ഥിക്ക് 38 വോട്ടുകളാണ് ലഭിച്ചത്.
ശ്രീകണ്ഠപുരം നഗരസഭയിലെ 23 -ാം വാര്‍ഡായ കോട്ടൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി അജിത 443 വോട്ട് നേടി. ആകെ വോട്ട് 934. ഇതില്‍ 748 വോട്ടുകള്‍ പോള്‍ ചെയ്തു. യുഡിഎഫിന്റെ കെ സവിത 254ഉം ബിജെപിയുടെ ടിഒ ഇന്ദിര 51ഉം വോട്ട് നേടി.