കണ്ണൂരിൽ ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു

കണ്ണൂർ ∙ പയ്യന്നൂരിനടത്തു പാലക്കോട് ആർഎസ്എസ് നേതാവ് വെട്ടേറ്റു മരിച്ചു. കക്കംപാറ മണ്ഡൽ കാര്യവാഹക് ചൂരക്കാട് ബിജുവാണ് (34) പയ്യന്നൂരിനടത്തു പാലക്കോട് പാലത്തിനു മുകളിൽ വെട്ടേറ്റു മരിച്ചത്. വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സ്ഥലത്ത് സംഘർഷാവസ്ഥ. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് കൊല്ലപ്പെട്ട കേസിലെ 12–ാം പ്രതിയാണു ബിജു. കഴിഞ്ഞയാഴ്ച വരെ വീട്ടില്‍ പൊലീസ് കാവലുണ്ടായിരുന്നു.

2016 ജൂലൈ 11നാണ് സിപിഎം പ്രവർത്തകനായിരുന്ന സി.വി. ധനരാജ് (36) കൊല്ലപ്പെട്ടത്. രാത്രി പത്തു മണിയോടെ വീട്ടുമുറ്റത്ത് വച്ചാണ് ധനരാജ് കൊല്ലപ്പെട്ടത്. ബൈക്കിൽ വന്നിറങ്ങിയ ധനരാജ് വീട്ടിലേക്കു കയറുന്നതിനിടെ മൂന്നു ബൈക്കുകളിൽ എത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. എട്ടു വർഷം മുൻപ് ആർഎസ്എസ് പ്രവർത്തകന്റെ വീട് ആക്രമിച്ചതിന്റെ വിരോധം മൂലമാണെന്നു ധനരാജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധനരാജ് കൊല്ലപ്പെട്ട അന്നു തന്നെ ഓട്ടോ ഡ്രൈവറും ബിഎംഎസ് പ്രവർത്തകനുമായ അന്നൂർ സ്വദേശി സി.കെ.രാമചന്ദ്രനും (46) കൊല്ലപ്പെട്ടിരുന്നു. വീട്ടിൽ വച്ചാണ് രാമചന്ദ്രനു കുത്തേറ്റത്

Top