കണ്ണൂരില്‍ ബിജെപിക്കുള്ളില്‍ പൊട്ടിത്തെറി !..പലരും സി.പി.എമ്മില്‍ ചേരും

കണ്ണൂര്‍ :കണ്ണൂര്‍ ബിജെപിയില്‍ വിഭാഗീയതയും പൊട്ടിത്തേരിയുമെന്ന ഡയ്ലി ഇന്ത്യന്‍ ഹെറള്‍ഡിന്റെ മുന്‍ റിപ്പോര്‍ട്ടിനെ സ്വാധീകരിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നു.ബിജെപിക്ക് മേല്‍ ആര്‍എസ്എസ് പിടിമുറുക്കുന്നുവെന്ന ഏറെക്കാലത്തെ ആരോപണമാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്.കണ്ണൂര്‍ ജില്ലയിലെ ബി.ജെ.പി.ക്കകത്ത് ആഭ്യന്തരപ്രശ്നങ്ങള്‍ വര്‍ധിക്കുന്നതായിട്ടാണ് സൂചനകള്‍. മുന്‍പ് ജില്ലാ നേതൃത്വത്തില്‍ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്‍ന്ന് നേതാക്കളായ എ അശോകന്‍, ഒകെ വാസു എന്നിവര്‍ ബിജെപി വിട്ട് സിപിഐഎമ്മില്‍ എത്തിയിരുന്നു. സുധീഷ് മിന്നിയുള്‍പ്പെടെ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകരും അനുഭാവികളും സമീപകാലത്ത് സിപിഐഎമ്മിലേക്ക് എത്തിയിട്ടുണ്ട്.

”കുമ്മനത്തിനെ ബിജെപിയുടെ തലപ്പത്ത് നിയമിച്ചത് ആര്‍എസ്എസ് ആണ്. ഉത്തരേന്ത്യയില്‍ ബിജെപി അധ്യക്ഷന്മാരെ നിയമിക്കുന്ന അതേ രീതിയാണ് ആര്‍എസ്എസ് കേരളത്തില്‍ അവലംബിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ശോഭാസുരേന്ദ്രന്‍, സികെ പദ്മനാഭന്‍ തുടങ്ങിയ നേതാക്കളും കുമ്മനത്തിന്റെ വരവില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരാണ്. സിപിഐഎമ്മിനെ ആക്രമിക്കുന്നതിലൂടെ പാര്‍ട്ടിയില്‍ ആഭ്യന്തര കെട്ടുറപ്പ് ഉണ്ടാക്കാന്‍ കഴിയും എന്ന ധാരണയാണ് ആര്‍എസ്എസിന്. എന്നാല്‍ സാധാരണ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇത്തരം ആക്രമണങ്ങളോട് താത്പര്യമില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രാദേശിക നേതൃത്വത്തെയും പ്രവര്‍ത്തകരെയും കണക്കിലെടുക്കാതെ ആര്‍എസ്എസ് കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നതാണ് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകരുടെ ആരോപണം. പ്രാദേശിക ബിജെപി പ്രവര്‍ത്തകരെ അറിയിക്കാതെ ആര്‍എസ്എസ് നേതൃത്വം വിവിധ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയാണെന്നും പ്രത്യാക്രമണം ഉണ്ടാകുമ്പോള്‍ ഇരകളാകുന്നത് സാധാരണ പ്രവര്‍ത്തകരാണെന്നുമാണ് മറ്റൊരാരോപണം. പയ്യന്നൂര്‍, തലശേരി മേഖലകളില്‍ സിപിഐഎമ്മിനെതിരെ ആര്‍എസ്എസ് നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളെത്തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷങ്ങളില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തകര്‍ക്കപ്പെട്ടിരുന്നു.
കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതുമുതല്‍ ബിജെപിയില്‍ രൂപം കൊണ്ടിട്ടുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. ഇതിന്റെ ഫലമായി കണ്ണൂരില്‍ മാത്രമല്ല കോട്ടയം, കൊല്ലം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിന്നും ജില്ലാ നേതൃത്വത്തില്‍ ഉള്ള നേതാക്കള്‍ വരും ദിനങ്ങളില്‍ സിപിഐഎമ്മിലേക്ക് എത്തും. ഇത്തരം ആഭ്യന്തരപ്രശ്നങ്ങള്‍ മറച്ചുവെച്ച് പ്രവര്‍ത്തകരെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയാണ് ആര്‍എസ്എസ് കേരളത്തില്‍ അക്രമം അഴിച്ചു വിടുന്നതെന്നും സുധീഷ് മിന്നി പറഞ്ഞു.

 

ബിജെപിക്കകത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് പരാമര്‍ശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചിരുന്നു. ബിജെപി നേതൃത്വം ഇതിന് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കുമ്മനം രാജശേഖരന്റെ നേതൃത്വത്തെ അംഗീകരിക്കാത്തവരെ ആര്‍എസ്എസ്സിനെതിരെ അണിനിരത്തുക എന്ന രാഷ്ട്രീയ തന്ത്രമാവും സിപിഐഎം ലക്‌ഷ്യം വെക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Top