കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍റെ സഹായത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പിടിച്ചു. വിമതന്‍ പികെ രാഗേഷ്, മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇപി ലതയ്ക്ക് വോട്ട് ചെയ്തു. ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കും. തന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാത്ത ജില്ലാ കോണ്‍ഗ്രസ് നേത്യത്വത്തിനെ പാഠം പടിപ്പിക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫിനൊപ്പം ചേരുന്നതെന്ന് രാഗേഷ് പറഞ്ഞു. കണ്ണൂരില്‍ ചേര്‍ന്ന രാഗേഷ് അനുകൂലികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രാഗേഷിന് സ്വാതന്ത്രമുണ്ടെന്ന് അനുകൂലികള്‍ പറഞ്ഞു. എന്നാല്‍ പിന്തുണ എല്‍ഡിഎഫിനാണെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും രാഗേഷിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി. അതിനായി മന്ത്രി കെസി ജോസഫ്, രാഗേഷിനെ ഫോണില്‍ വിളിച്ച് തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവച്ച ആവിശ്യങ്ങള്‍ അംഗീകരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട എന്ന തീരുമാനത്തിലാണ് രാഗേഷിന്റെ അനുയായികള്‍.
അതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. രാഗേഷിനെ വിമതനാക്കിയത് കെ. സുധീകരന്റെ തന്നിഷ്ടമാണെന്നും അതിനെതിരെ കെപിസിസിയില്‍ പാരാതി നല്‍കിയിട്ടുണ്ടെന്നും ഐ ഗ്രൂപ്പ് പ്രതികരിച്ചു. തിരഞ്ഞെടുപ്പില്‍ 27 സീറ്റുമായി എല്‍ഡിഎഫും യിഡിഎഫും തുല്യനിലയിലായതോടെയാണ് കോണ്‍ഗ്രസ് വിമതനായ രാഗേഷിന്റെ പിന്തുണ ലഭിക്കുന്ന പാര്‍ട്ടി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുമെന്ന അവസ്ഥ വന്നത്. അതില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ രാഗേഷ് തീരുമാനിക്കുകയായിരുന്നു.
കണ്ണൂർ ജില്ലയിലെ കോൺഗ്രസിലെ ഏകാധിപത്യ പ്രവണതക്കെതിരായ പോരാട്ടമാണ് നടക്കുന്നതെന്ന് പി.കെ രാഗേഷ് പറഞ്ഞു. മേയർ സ്ഥാനാർഥിയായി സുമ ബാലകൃഷ്ണന്‍റെ പേര് പ്രഖ്യാപിച്ചത് ഏകപക്ഷീയമായാണ്. കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് വഴിവെച്ചതെന്നും രാഗേഷ് ആരോപിച്ചു.
യു.ഡി.എഫിന്‍റെ മേയർ സ്ഥാനാർഥിയെ മാറ്റാനാവില്ലെന്ന് മന്ത്രി കെ.സി ജോസഫ് വ്യക്തമാക്കി. ഡെപ്യൂട്ടി മേയർ സ്ഥാനം മുസ് ലിം ലീഗിന് നൽകിയിട്ടുള്ളതാണ്. ഇതിൽ മാറ്റം വരുത്താൻ സാധിക്കില്ല. രാഗേഷിന്‍റെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പു നൽകിയതാണെന്നും കെ.സി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ കണ്ണൂരിൽ ചേർന്ന രാഗേഷ് അനുകൂലികളുടെ യോഗമാണ് തീരുമാനമെടുത്തത്. പിന്തുണ സംബന്ധിച്ച് ഉചിത തീരുമാനം സ്വീകരിക്കാൻ രാഗേഷിന് സ്വാതന്ത്ര്യമുണ്ടെന്ന് അനുകൂലികൾ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രി കെ.സി ജോസഫിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതൃത്വം അവസാനവട്ട സമവായ ശ്രമങ്ങൾ രാവിലെ നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഫോണിൽ സംസാരിച്ച കെ.സി ജോസഫ് തിടുക്കത്തിൽ തീരുമാനമെടുക്കരുതെന്ന് രാഗേഷിനോട് അഭ്യർഥിച്ചു. എന്നാൽ, സുമ ബാലകൃഷ്ണനെ മാറ്റണമെന്ന നിലപാടിൽ രാഗേഷ് ഉറച്ചുനിൽക്കുകയായിരുന്നു.
കോര്‍പറേഷനിലെ 55ാം വാര്‍ഡായ പഞ്ഞിക്കയില്‍ നിന്ന് ഇരുമുന്നണികളിലെ സ്ഥാനാർഥികളെയും തോൽപിച്ച് മികച്ച വിജയം നേടിയ രാഗേഷ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന് ആദ്യം വ്യക്തമാക്കിയിരുന്നു. ഇതേതുടർന്ന് കെ.പി.സി.സി യോഗം രാഗേഷിന്‍റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തില്‍ ഉചിത തീരുമാനമെടുക്കാന്‍ ഡി.സി.സിക്ക് നിര്‍ദേശവും നല്‍കി. പാർട്ടിയിൽ തിരിച്ചെടുക്കണം, കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി വേണം എന്നിങ്ങനെയുള്ള ഉപാധികള്‍ രാഗേഷ് ഉന്നയിച്ചു. ഇതിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനെ തുടർന്നാണ് യു.ഡി.എഫിനെ പിന്തുണക്കാനുള്ള മുൻ തീരുമാനത്തിൽ രാഗേഷ് മാറ്റംവരുത്തിയത്.
തെരഞ്ഞെടുപ്പില്‍ 27 സീറ്റുകളുമായി എല്‍.ഡി.എഫും യു.ഡി.എഫും തുല്യ നിലയിലായതോടെയാണ് കോൺഗ്രസ് വിമതനായ രാഗേഷ് പിന്തുണക്കുന്നയാള്‍ക്ക് ഭരണം ലഭിക്കുമെന്ന അവസ്ഥ വന്നത്. നിലവിൽ മേയർ സ്ഥാനം കോൺഗ്രസിനും ഡെപ്യൂട്ടി മേയർ സ്ഥാനം മുസ് ലിം ലീഗിനും നൽകാനാണ് യു.ഡി.എഫിൽ ധാരണയായത്. എന്നാൽ, പി.കെ രാഗേഷിനായി ഡെപ്യൂട്ടി മേയർ സ്ഥാനം വിട്ടുനൽകാൻ ലീഗ് വിസമ്മതിച്ചിരുന്നു.