ശ്രീകണ്ഠാപുരം: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശത്ത് കേരള ഫീഡ്‌സിന്റെ കാലിത്തീറ്റ കഴിച്ച മൂന്ന് പശുക്കളും അഞ്ച് കിടാങ്ങളും ചത്ത സംഭവത്തില്‍ മന്ത്രി ചിഞ്ചുറാണി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കണ്ണൂരില്‍ നായാട്ടുപാറ കോവൂരില്‍ പ്രിതീഷ് എന്നയാളുടെ ഫാമിലാണ് സംഭവം.
ഭക്ഷണം ദഹിക്കാതെ വയര്‍ വീര്‍ത്ത് അവശരായ പശുക്കളാണ് ചത്തതെന്നും തീറ്റയുടെ ഗുണനിലവാരത്തില്‍ സംശയമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത വെറ്റിനറി സര്‍ജന്‍ പറയുന്നു. പശുക്കള്‍ ചത്തതിലൂടെ തനിക്കുണ്ടായ ലക്ഷങ്ങളുടെ നഷ്ടം സര്‍ക്കാര്‍ നല്‍കണമെന്നാണ് ഫാം ഉടമയുടെ ആവശ്യം.
എന്നാല്‍ കേടുവന്ന കാലിത്തീറ്റ മടക്കിയെടുക്കാമെന്നായിരുന്നു ഫാമിലെത്തിയ കേരള ഫീഡ്‌സ് ഉദ്യോഗസ്ഥരുടെ നിലപാട്.ഇതിനെ തുടര്‍ന്നാണ് മന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തെ കുറിച്ചു ജില്ലാമൃഗസംരക്ഷവകുപ്പ് ഓഫീസര്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്.
നേരത്തെ കണ്ണൂര്‍ ജില്ലയിലെ കണിച്ചാറില്‍ പന്നിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് ഫാമിലെ നൂറോളം പന്നികളെ മൃഗസംരക്ഷണവകുപ്പ് ദയാവധത്തിന് ഇരയാക്കിയിരുന്. ഇതിനു ശേഷം പേരാവൂരിലും പന്നിപ്പനി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.