കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; ബിജെപി ഓഫിസുകള്‍ക്കുനേരെ ആക്രമണം

കണ്ണൂര്‍: തലശ്ശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത പരിപാടിക്കു നേരെ ഇന്നലെയുണ്ടായ ബോംബേറിനെ തുടര്‍ന്നു ജില്ലയില്‍ സംഘര്‍ഷം തുടരുന്നു. സംഭവത്തെ തുടര്‍ന്നു മട്ടന്നൂര്‍ നടുവനാടും ഉളിക്കലിലും ബിജെപി ഓഫിസിനു നേരെ ആക്രമണമുണ്ടായി. ഉളിക്കലിലെ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
തലശ്ശേരിയില്‍ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ടാഗോര്‍ വിദ്യാപീഠം സിപിഎം പ്രവര്‍ത്തകര്‍ പൂട്ടിച്ചു. സ്‌കൂളിലെത്തിയ അധ്യാപകരെയും വിദ്യാര്‍ഥികളെയും സ്‌കൂളില്‍ കയറാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. രണ്ടാഴ്ച മുന്‍പും ഈ സ്‌കൂളിനു നേരെ അക്രമം ഉണ്ടായിരുന്നു.

ഇന്നലെ കെ.പി. ജിതേഷ് രക്തസാക്ഷി ദിനാചരണ ചടങ്ങുകള്‍ സംഘടിപ്പിച്ച തലശേരി ടെംബിള്‍ ഗേറ്റിനു സമീപത്തുവച്ചായിരുന്നു കോടിയേരി പങ്കെടുത്ത പരിപാടിക്കുനേരെ ബൈക്കിലെത്തിയയാള്‍ ബോംബെറിഞ്ഞത്. ആര്‍എസ്എസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചതിന്റെ ഭാഗമായി വാക്കേറ്റമുണ്ടായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top