പറക്കാന്‍ തയ്യാറായി കണ്ണൂര്‍; പ്രതീക്ഷകളുമായി രാജ്യത്തെ രണ്ടാമത്തെ ഇന്റര്‍നാഷണല്‍ ഗ്രീന്‍ എയര്‍പോര്‍ട്ട്

കണ്ണൂര്‍: പറക്കാന്‍ തയ്യാറായി കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്. പണി 90%വും പൂര്‍ത്തിയാക്കിയതോടെയാണ് രാജ്യത്തെ തന്നെ രണ്ടാമത്തെ ഗ്രീന്‍ എര്‍പോര്‍ട്ട് പുതിയ പ്രതീക്ഷകളുമായി പ്രവര്‍ത്തനം തുടങ്ങാന്‍ തയ്യാറെടുക്കുന്നത്. 2017 സെപ്റ്റംബറില്‍ യാത്രികര്‍ക്കായി തുറക്കാനാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. റണ്‍ വേയുടേയും വിമാന ഗതാഗതത്തിന്റെയും 90%വും ടെര്‍മിനലിന്റെ 82%വും പണികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞതായി മാനേജിങ്ങ് ഡയറക്ടര്‍. പരീക്ഷണ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മതിയാകും. പിന്നീട് മൂന്ന് മാസത്തോളം പരീക്ഷണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും. വിമാനങ്ങള്‍ ഇറങ്ങി യാത്രക്കാര്‍ വരികയും ടെര്‍മിനലില്‍ യാത്രക്കാര്‍ നിറയുകയും ഒക്കെ ഡെമ്മിയായി ചെയ്യണം. വിമാനങ്ങളേയും നൂറുകണക്കിന് ആളുകളേയും വാടകക്ക് എടുത്ത് ഈ പരീക്ഷണം നടത്തണം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ 2017 സപ്റ്റംബറിന് മുമ്പായി തീരും.

രാജ്യത്തേ രണ്ടാമത്തേ ഗ്രീന്‍ എയര്‍പോര്‍ട്ടായിരിക്കും ഇത്. 3050 മീറ്റര്‍ റണ്‍ വേ ഇപ്പോള്‍ തന്നെ പൂര്‍ത്തിയായി. ലോകത്തിലേ വലിയ യാത്രാ വിമാനങ്ങള്‍ക്ക് ഇവിടെ ഇറങ്ങാന്‍ കഴിയുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബോയിങ്ങ് 777-300, 747-400 കൂറ്റന്‍ യാത്രാ വിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യാം. നിലവില്‍ മംഗലാപുരത്തും കോഴിക്കോടും ഈ സൗകര്യം ഇല്ല. ഇതുമൂലം മലബാറിലേ യാത്രക്കാരും, കര്‍ണ്ണാടകത്തിലേ യാത്രക്കാരും കണ്ണൂരിനേ ആശ്രയിക്കേണ്ടിവരും. 80ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുത്ത് റണ്‍ വേ 4000 മീറ്ററാക്കി ലോകത്തേ എലൈറ്റ് വിമാനത്താവള പദവിയിലേക്ക് കണ്ണൂരിനെ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇത് സാധ്യമായാല്‍ ലോകത്തേ ഏറ്റവും വലിയ ഭീമന്‍ ചരക്ക് വിമാനമായ എ 320യും ആന്റണോവ് എന്‍ 225യും കണ്ണൂരില്‍ ഇറങ്ങും. കേരളത്തില്‍ ഈ സൗകര്യം മറ്റ് വിമാനത്താവളങ്ങള്‍ക്കില്ല. 3.5 ലക്ഷം സ്‌കയര്‍ഫീറ്റിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയായിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്തര്‍ ദേശീയ വിമാന സര്‍വീസുകള്‍ക്ക് കണ്ണൂരിലേക്ക് വരാന്‍ അപേക്ഷകള്‍ ക്ഷണിച്ചിരുന്നു. 20ഓളം അന്തര്‍ ദേശീയ വിമാന കമ്പിനികള്‍ ഇതിനകം കണ്ണൂരില്‍ ഷെഡ്യൂള്‍ കിട്ടാന്‍ ക്യൂവില്‍ ഉണ്ട്. തുടക്കത്തില്‍ തന്നെ കൊച്ചിയില്‍ ഇറങ്ങുന്ന എല്ലാ അന്തര്‍ ദേശീയ വിമാനങ്ങളും കണ്ണൂരില്‍ ഇറക്കാനാണ് നീക്കം നടക്കുന്നത്. അങ്ങിനെയെങ്കില്‍ ഗള്‍ഫിലും, യൂറോപ്പിലും, ലോകത്തെങ്ങുമുള്ള പ്രവാസികള്‍ക്ക് ഈ വര്‍ഷത്തേ അവധി യാത്രക്ക് സ്വന്തം നാടിനടുത്ത് കണ്ണൂരില്‍ പറന്നിറങ്ങാനാകും.

Top