![](https://dailyindianherald.com/wp-content/uploads/2016/02/kannur.jpg)
ക്രൈം റിപ്പോർട്ടർ
കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബിജെപി പ്രവർത്തകനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. അരോളി ആസാദ് കോളനിയിൽ സുജിത്താണ്(27) കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകൾ വീട്ടിൽക്കയറി വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എട്ടു സിപിഐഎം പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സുജിത്തിനെ ആക്രമിക്കുന്നത് തടയാനെത്തിയ മാതാപിതാക്കൾക്കും സഹോദരനും പരിക്കേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് അരോളിയിലും പരിസരത്തും പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
അതേ സമയം കണ്ണൂരിൽ മൂന്ന് പഞ്ചായത്തുകളിൽ ബിജെപി ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. രാത്രി വൈകി പത്തോളം പേർ സുജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകായയിരുന്നു എന്നാണ് മൊഴി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സുജിത്തിനെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാൻ സാധിച്ചില്ല.