കണ്ണൂരിൽ പ്രത്യേക സൈനിക നിയമം: ഗവർണർ ഇടപെടും; സംസ്ഥാന പൊലീസ് കളത്തിനു പുറത്താകും

പൊളിറ്റിക്കൽ ഡെസ്‌ക്

തലശേരി: സംസ്ഥാനത്ത് കണ്ണൂർ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ കണ്ണൂരിൽ മാത്രം കേന്ദ്രം പ്രത്യേക സായുധ സൈനിക നിയമം പ്രഖ്യാപിച്ചേയ്ക്കും. രാജ്യത്തെ സംഘർഷ ബാധിത പ്രദേശങ്ങളിൽ പ്രയോഗിച്ചിരിക്കുന്ന ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്ട് കണ്ണൂരിലും നടപ്പാക്കണമെന്ന ആവശ്യമാണ് ഒ.രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിലുള്ള ബിജെപി പ്രതിനിധി സംഘം ഇപ്പോൾ ഗവർണറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നിലവിൽ കണ്ണൂരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 14 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. ഇന്നലെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തുക കൂടി ചെയ്തതോടെയാണ് കണ്ണൂർ ബിജെപിയ്ക്കും ആർഎസ്എസിനും ബാലികേറാമലയായി മാറിയത്. കണ്ണൂരിൽ അടിക്കടി പ്രവർത്തകർ കൊല്ലപ്പെട്ടിട്ടും കേന്ദ്ര സർക്കാരോ, ബിജെപി കേന്ദ്രനേതൃത്വമോ പ്രശ്‌നത്തിൽ ഇടപെടുന്നില്ലെന്നു ആർഎസ്എസ് ബിജെപി പ്രവർത്തകർ ആരോപിക്കുന്നു.
ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും കണ്ണൂരിന്റെ മണ്ണിൽ അക്രമം ഉണ്ടാകുകയും, ബിജെപി പ്രവർത്തകൻ തന്നെ കൊല്ലപ്പെടുകയും ചെയ്തതടെയാണ് ബിജെപി പ്രത്യേക സായുധ അധികാര നിയമം കണ്ണൂരിൽ പ്രയോഗിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. സംസ്ഥാനത്തെ ഏതെങ്കിലും പ്രദേശത്തിന്റെ ക്രമസമാധാന നില വഷളാണെന്നും, ഇവിടെ സംസ്ഥാന പൊലീസിനു കാര്യങ്ങൾ നിയന്ത്രിക്കാനാവില്ലെന്നും ഗവർണർ റിപ്പോർട്ട് നൽകിയാൽ സവിശേഷ സാഹചര്യത്തിൽ അസ്ഫപ പ്രയോഗിക്കാം. എന്നാൽ, കേരളം പോലൊരു സംസ്ഥാനത്ത് മുന്നറിയിപ്പും, മുൻകരുതലുമില്ലാതെ കേന്ദ്രം ഈ നിയമം പ്രയോഗിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top