പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. സിപിഐഎമ്മില്‍ ചേര്‍ന്ന മുന്‍ ബിജെപി പ്രവര്ത്തകന് ഷിനുവിന് വെട്ടേറ്റത്. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഷിനു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സിപിഐഎം ആരോപിച്ചു. ഷിനു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഷിനുവിന് വെട്ടേറ്റ് അല്പസമയത്തിനകം ബിജെപി പ്രവര്ത്തകന് രഞ്ജിത്തിനും വെട്ടേറ്റു. സിപിഐഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനുനേരെ സ്റ്റീല്‍ബോംബ് എറിഞ്ഞു. ജില്ലാ പൊലീസ് മേധാവി ജി.ശിവവിക്രമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Tags: kannur politics