പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പുറത്തെത്തുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. പെണ്‍കുട്ടിയെ നഗ്നയാക്കി കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം. രണ്ട് ദിവസം തുടര്‍ച്ചയായി നാല് പേര്‍ മാറി മാറി പെണ്‍കുപട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പ്രതികളില്‍ മൂന്ന് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം. അതേസമയം ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയാണ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികള്‍ക്ക് കാഴ്ച്ചവെച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ ഈ സെക്സ്‌റാക്കറ്റിന്റെ കെണിയില്‍ വേറെയും പെണ്‍കുട്ടികള്‍ അകപ്പെട്ടതായി സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 13 ന് പുതിയതെരുവില്‍ വെച്ച് ഈ സ്ത്രീയും ഒരു യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ കാറില്‍ കയറ്റി പറശിനിക്കടവിലെ ഒരു ലോഡ്ജില്‍ 401-ാം നമ്പര്‍ മുറിയിലെത്തിക്കുകയും ബലം പ്രയോഗിച്ച് വിവസ്ത്രയാക്കുകയും ചെയ്തു. തുടര്‍ന്ന് ഫേസ്ബുക്ക് വഴി ചാറ്റ്ചെയ്തതിന്റെ വീഡിയോ എല്ലാവര്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 19 ന് വീണ്ടും ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്കയും പിന്നീട് ഒത്താശചെയ്ത സ്ത്രീയും യുവാവും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കെട്ടിയിട്ടശേഷം ഇവര്‍ റൂമിലേക്ക് വിളിച്ചുവരുത്തിയ മറ്റ് പ്രതികള്‍ ചേര്‍ന്ന് മാറിമാറി ബലാല്‍സംഗം ചെയ്തുവെന്നുമാണ് പരാതി.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒത്താശക്കാരിയായ യുവതിയും കസ്റ്റഡിയിലാണെന്ന് സൂചനയുണ്ടെങ്കിലും പോലീസ് സ്ഥീരീകരിക്കുന്നില്ല. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങള്‍ക്കും കേസ് എടുക്കുമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ കണ്ടതിനെതുടര്‍ന്ന് സഹോദരനും അമ്മയും ചോദ്യംചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായത്.