കണ്ണൂരിനുടത്തുള്ള ആലക്കോടാണ് സംഭവം. രാവിലെ കുടിച്ച ചായയ്ക്കൊപ്പം കഴിക്കാൻ വാങ്ങിയ ഉള്ളിവടയിൽ നിന്നാണ് നാട്ടിൽ അവധിക്കെത്തിയ പ്രവാസി മലയാളിക്ക് മോതിരം കിട്ടിയത്. കണ്ണൂരിലെ ആലക്കോട്ട് മില്‍മ്മ ബൂത്തിനടുത്തെ ലഘു ഭക്ഷണ ശാലയില്‍ ചായ കുടിക്കാനെത്തിയ പ്രവാസിയായ അനീഷിന് ഉള്ളിവടയ്‌ക്കൊപ്പം കിട്ടിയത് മൂന്ന് ഗ്രാമിന്റെ സ്വര്‍ണ്ണ മോതിരമാണ്. കൂട്ടുകാര്‍ക്കൊപ്പം ചായ കുടിക്കാന്‍ കയറിയ അനീഷ് ചായക്കൊപ്പം വാങ്ങിയ ഉള്ളിവട കഴിക്കുന്നതിനിടെയാണ് കട്ടിയുള്ള ലോഹത്തിന്റെ ഭാഗം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് ലഭിച്ചത് 916 തനി സ്വര്‍ണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ലഘു ഭക്ഷണങ്ങള്‍ തയ്യാറാക്കി നല്‍കുന്ന കേന്ദ്രത്തില്‍ നിന്നും എത്തിയ ഉള്ളിവടയില്‍ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്. വട തയ്യാറാക്കുന്നവരുടെ വിരലില്‍ നിന്ന് ഊരിപോയതാകാം സ്വര്‍ണ്ണ മോതിരമെന്ന് കരുതുന്നു. ഉടമയെ കണ്ടെത്തിയാൽ മോതിരം തിരിച്ചു കൊടുക്കാനാണ് പദ്ധതി.
ഉള്ളിവട കഴിച്ചാൽ സ്വർണ മോതിരം ഫ്രീ…
Tags: tea shop kannur