കണ്ണൂരിനെ വിറപ്പിച്ച പുലി കാട്ടുപുലിയല്ല വീട്ടുപുലിയെന്ന് റിപ്പോര്‍ട്ട്. മനുഷ്യനോട് ചങ്ങാത്തം കൂടുന്ന പുലിയെ കുറിച്ച് നേരത്തെ തന്നെ വനംവകുപ്പ് അധികൃതര്‍ക്ക് സംശയമുണ്ടായിരുന്നു. വേട്ടയാടി ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന പുലി ഏതോ വീട്ടില്‍ വളര്‍ന്നതാണെന്ന് നിഗമനത്തിലായിരുന്നു വനംവകുപ്പ്.
നിയമ പ്രശ്‌നങ്ങള്‍ മൂലം പുലികുട്ടി വലുതായപ്പോള്‍ തുറന്നുവിട്ടതാകാമെന്നും കരുതുന്നു. കാട്ടുപുലിയല്ലെന്ന വെറ്റിനറി ഡോക്ടര്‍ കെ ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസും വനവകുപ്പും അന്വേഷണം തുടങ്ങി.
തീറ്റയായി കൊടുത്ത രണ്ടു മുയലുകളില്‍ ഒന്നിനെ കൊന്നെങ്കിലും ഭക്ഷിച്ചില്ല. തീറ്റയായി നല്‍കിയ രണ്ട് ആടുകളുമായി പുലി ചങ്ങാത്തത്തിലാവുകയും ചെയ്തു. പുലിയെ ഷാംബു ഉപയോഗിച്ച് കുളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.