ഹര്‍ത്താല്‍ ദിനത്തില്‍ വ്യാപക അക്രമം; കലോത്സവത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ബിജെപിക്കാര്‍ തടഞ്ഞു

കണ്ണൂര്‍: ജില്ലയില്‍ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. നഗരത്തില്‍ അവശ്യ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടതാണ് സംഘര്‍ഷത്തിന് കാരണം. ഇതിനെത്തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരെല്ലാം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങളും ഓട്ടോറിക്ഷകളുമാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്

തളിപ്പറമ്പില്‍ ബിജെപി പ്രകടനം നടക്കുന്നതിനിടെ സിഐടിയു ഓഫീസിനു നേരെ കല്ലേറുണ്ടായി. പ്രധാന റോഡിലെ സിഐടിയു ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. തലശ്ശേരിയിലെ കൊലപാതകത്തിലും തളിപ്പറമ്പില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെയുണ്ടായ ബോംബേറിലും പ്രതിഷേധിച്ചാണ് ബിജെപി പ്രകടനം നടത്തിയത്. ഓഫിസിന്റെ രണ്ട് ഗ്ലാസുകള്‍ തകര്‍ന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍ ഹര്‍ത്താല്‍ സ്‌കൂള്‍ കലോല്‍സവത്തെ ബാധിക്കില്ലെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റേജ് ഇനങ്ങളില്‍ പ്രശ്നമുണ്ടാകില്ല. മല്‍സരങ്ങളെല്ലാം കൃത്യസമയത്തു നടക്കും. ഗതാഗത കമ്മിറ്റി യാത്രാ സൗകര്യം ഏര്‍പ്പെടുത്തും. മല്‍സരാര്‍ഥി, കൂടെ വരുന്ന ഒരാള്‍ എന്നിവര്‍ക്കു മാത്രമായിരുന്നു ഭക്ഷണം നല്‍കിയിരുന്നത്. എന്നാല്‍ ഹര്‍ത്താല്‍ പ്രമാണിച്ചു മല്‍സരാര്‍ഥികള്‍ക്ക് ഒപ്പമുള്ള എല്ലാവര്‍ക്കും ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ചുണ്ടെന്നും കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും കൂടെ വന്നവര്‍ക്കും ജഡ്ജുമാര്‍ക്കും പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍ കലോല്‍സവത്തിനടക്കം വന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ തടഞ്ഞത് നേരത്തെ ആശങ്ക പടര്‍ത്തിയിരുന്നു.

Top