ന്യുദല്‍ഹി:ദൽഹി ഇലക്ഷനിൽ ബിജെപി ശക്തി പ്രാപിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാളിന്റെ എഎപിയിൽ വിവാദങ്ങൾ കത്തിപ്പടരുകയാണ്ദ. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് മുന്‍ എഎപി എംഎല്‍എയും മോഡല്‍ ഠൗണ്‍ ബിജെപി സ്ഥാനാര്‍ഥിയുമായ കപില്‍ മിശ്ര. ജിന്നയുടെ രാഷ്ട്രീയമാണ് അരവിന്ദ് കേജരിവാള്‍ പിന്തുടരുന്നതെന്നും എഎപി എന്നു മാറ്റി മുസ്ലീംലീഗ് എന്ന് പാര്‍ട്ടിക്ക് പുനര്‍ നാമകരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത് ശതമാനം വരുന്ന മുസ്ലീം വോട്ടുകള്‍ക്കു വേണ്ടി അവര്‍ രാജ്യദ്രോഹികളേയും തീവ്രവാദികളേയും പിന്തുണക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശരിയായ നടപടിയാണ് കലാപകാരികള്‍ക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തീവ്രവാദികളായ അഫ്‌സല്‍ ഗുരു, ബുര്‍ഹാന്‍ വാഹ് നി, ഉമര്‍ ഖാലിദ് എന്നിവരെ പിതാവായി പരിഗണിക്കുന്നവരാണ് യോഗി ആദിത്യനാഥിനെ എതിര്‍ക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആംആദ്മി പാര്‍ട്ടി രംഗത്ത് വന്നിരുന്നു. യോഗിയെ ദല്‍ഹി തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യ തലസ്ഥാനത്ത് അരാജകത്വം നടമാടുകയാണെന്നും ഷഹീന്‍ബാഗിലെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിന് പിന്നില്‍ ദല്‍ഹി സര്‍ക്കാര്‍ ആണെന്നും യോഗി ബദര്‍പൂരില്‍ പറഞ്ഞിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനും കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനും എഎപിയും കേജ്‌രിവാളും എതിരുനില്‍ക്കുകയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.ഫെബ്രുവരി എട്ടിനാണ് ദല്‍ഹി നിയമസഭ തെരെഞ്ഞെടുപ്പ്. 70 സീറ്റുകളിലേക്കായുള്ള തെരെഞ്ഞെടുപ്പ് ഒറ്റ ഘട്ടമായിയാണ് നടക്കുക. ഫെബ്രുവരി 11ന് ഫലം പ്രഖ്യാപിക്കും.