![](https://dailyindianherald.com/wp-content/uploads/2015/12/kappa-copy.jpg)
തളിപ്പറമ്പ് : കപ്പച്ചേരി നാരായണനു പട്ടുവം നിറമിഴികളോടെ വിട ചൊല്ലി. കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും പട്ടുവം പഞ്ചായത്തില്‍ ഒന്നര പതിറ്റാണ്ടുകാലം പഞ്ചായത്ത് അംഗവുമായിരുന്ന കപ്പച്ചേരി നാരായണന്റെ മൃതദേഹം ഇന്നലെ രാവിലെ പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നു പട്ടുവം കൂത്താടെ വീട്ടിലെത്തിച്ചപ്പോള്‍ വന്‍ജനാവലിയാണ് അന്ത്യാഞ്ജലി അര്‍പ്പിക്കുവാന്‍ കാത്തു നിന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തു നിന്നുമായി തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങളുടെ നീണ്ട നിര തന്നെ നാരായണന്റെ വീടിനു മുന്പില് തടിച്ചുകൂടിയിരുന്നു.. മണിക്കൂറുകള്‍ നീണ്ട പൊതു ദര്‍ശനത്തിനു ശേഷം കൂത്താട് പുതുതായി നിര്‍മിക്കുന്ന രാജീവ് ഭവന് സമീപത്താണ് കപ്പച്ചേരി നാരായണനു അന്ത്യവിശ്രമമൊരുക്കിയത്. എന്നും സാധാരണക്കാര്‍ക്കു വേണ്ടി ജീവിച്ച കപ്പച്ചേരി നാരായണന്റെ മൃതദേഹത്തിന് മുന്പില് പലരുടെയും കണ്ണുകള്‍ ഈറനായി.
എംഎല്‍എമാരായ സണ്ണി ജോസഫ്, ടി.വി. രാജേഷ്, ജയിംസ് മാത്യു, കോണ്‍ഗ്രസ് നേതാക്കളായ കെ. സുധാകരന്, എ.ഡി. മുസ്തഫ, ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന്, പി. രാമകൃഷ്ണന്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ സതീശന് പാച്ചേനി, കെ.പി. കുഞ്ഞിക്കണ്ണന്, സജീവ് ജോസഫ്, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ എ.ഡി. സാബൂസ്, ചാക്കോ പാലക്കലോടി, കെ. മനോജ് കുമാര്‍, ഇ.ടി. രാജീവന്, ബേബി ഓടംപള്ളി, ഡോ.കെ.വി. ഫിലോമിന, നബീസ ബീവി, കെ.സി. വിജയന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍, സോണി സെബാസ്റ്റ്യന്‍, വി.എ. നാരായണന്, പി.ടി. മാത്യു, രജിനി രമാനന്ദ്, രാഹുല്‍ ദാമോദരന്‍, ബ്രിജേഷ് കുമാര്‍, പി. സുഖദേവന്‍, കല്ലിങ്കീല്‍ പത്മനാഭന്, പി.എം. പ്രേംകുമാര്‍, ശശി കാപ്പാടന്‍, എ.എന്‍. ആന്തൂരാന്‍, വി. ജാനകി, സിപിഎം നേതാക്കളായ എം.വി. ഗോവിന്ദന്, കെ. ബാലകൃഷ്ണന് നമ്പ്യാര്‍, ആന്തൂര്‍ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമള, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, ലീഗ് നേതാക്കളായ ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, തളിപ്പറമ്പ് നഗരസഭ അധ്യക്ഷന്‍ അള്ളാംകുളം മഹമൂദ്, അന്‍സാരി തില്ലങ്കേരി, പൊലീസ് ഓഫിസേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ടി.പി. സുമേഷ്, കുടുംബശ്രീ മിഷന് ജില്ലാ കോ– ഓര്‍ഡിനേറ്റര്‍ എം.വി. പ്രേമരാജന്‍, ദീനസേവന സഭ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഡാനിയേല, ബാര്‍ അസോസിയേഷന് ഭാരവാഹികളായ എം.ജെ. സെബാസ്റ്റ്യന്‍, പി.ബി. മനോജ് തുടങ്ങി ഒട്ടേറെപേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
തുടര്‍ന്നു വിലാപ യാത്രയായി കൂത്താട് രാജീവ് ഭവനിലെത്തിച്ച മൃതദേഹം അവിടെയും പൊതുദര്‍ശനത്തിനു വെച്ചിരുന്നു. പിന്നീടു നടന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. കെ. സുധാകരന്, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീല്‍ ചന്ദ്രന്, കെ. ഹമീദ്, സി. നാരായണന്, സി.വി. നാരായണന്, ടി.വി. ഗോപാലകൃഷ്ണന് നായര്‍, ഗോപി എന്നിവര്‍ പ്രസംഗിച്ചു