കരണ്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോ വന്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം കരണ്‍ അവതാരക വേഷം മാറ്റി ഒരു ചാറ്റ് ഷോയില്‍ അതിഥിയായി എത്തി. ഇങ്ങനെ നടി നേഹ ധൂപിയ അവതാരകയായെത്തുന്ന ചാറ്റ് ഷോയിലെത്തി ലൈംഗികതയെകുറിച്ച് കരണ്‍ നടത്തിയ പരാമര്‍ശങ്ങളും ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്ക് നല്‍കിയ ചില ഉപദേശങ്ങളും വന്‍ ഹിറ്റായിരിക്കുകയാണ്. ഏറ്റവും നല്ല രീതിയില്‍ രതിമൂര്‍ച്ഛ അഭിനയിച്ച് കാണിക്കാന്‍ കരണ്‍ താരങ്ങള്‍ക്ക് നല്‍കുന്ന ഉപദേശമാണ് വന്‍ ചര്‍ച്ചയായായത്.
ആ ഉപദേശം ഇങ്ങനെ. അത്തരം രംഗം എടുക്കുന്നതിന്റെ തലേന്ന് രാത്രി വയറിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ച് വയറിളക്കം എത്തുന്ന ഘട്ടം വരെ എത്തിക്കുക. അടുത്തൊന്നും കക്കൂസ് ഉണ്ടാകുകയും അരുത്. അങ്ങനെയാകുമ്‌ബോള്‍ വരുന്ന ഭാവം അതിന് കൃത്യമായിരിക്കും-കരണ്‍ പറയുന്നു. കരണിന്റെ അതിമാരകമായ ഫാഷന്‍ ഭ്രമങ്ങളും ഇഷ്ടങ്ങളും ബോളിവുഡില്‍ അങ്ങാടിപ്പാട്ടാണ്. വിചിത്രമായ പല കളര്‍ കോമ്ബിനേഷനുകളും ഡിസൈനുകളും പരീക്ഷിക്കുന്ന ഒരു വ്യക്തിയാണ് കരണ്‍. താന്‍ ഒരു ദിവസം മൂന്നു തവണ അടിവസ്ത്രം മാറ്റുമെന്നാണ് കരണ്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എല്ലാ നേരവും ഒരേ അടിവസ്ത്രം ധരിക്കാന്‍ താല്പര്യമില്ലാത്തതാണ് അതിന് കാരണമെന്ന് പറയുന്നു കരണ്‍.