കാരായിമാര്‍ നിരപരാധികളാകും.ഫസല്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്.യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയതായി സൂചന

കൊച്ചി:തലശ്ശേരി ഫസല്‍ വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്.ഫസല്‍ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളും ഉള്‍പ്പെട്ട സംഘമാണ് സി പി എം നേതാവ് പടുവിലായിലെ കെ മോഹനനെ വധിച്ചതെന്ന വ്യക്തമായ സൂചന കേരള പോലീസിന് ലഭിച്ചതായി അറിയുന്നു.ഇതോടെ സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നിരപരാധികളാണെന്ന് തെളിയാന്‍ അവസരമൊരുങ്ങി. ഫസല്‍ വധം,അതിന് പ്രതികാരമായി നടന്നതെന്ന് പ്രചരിപ്പിക്കപ്പെട്ട ജിജേഷ് വധം,കെ മോഹനന്‍ കൊലപാതകം എന്നിവയുടെ ആസൂത്രണത്തിലും നടത്തിപ്പിലും ഒരേ വ്യക്തികള്‍ തന്നെ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഈ പ്രതികള്‍ സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്നും അടക്കം അതിസുപ്രധാന വിവരങ്ങളും തെളിവുകളുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത് എന്നും പുതിയ സൂചകളുണ്ടെന്ന റിപ്പോര്-ട്ടുകള്‍ പുറത്തു വന്നു.

 

Also Read : പുരുഷന്‍മാർ സ്ത്രീകളെ പോലെ കാലിലെ രോമം റിമൂവ് ചെയ്യുമോ ?

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ മോഹനന്‍ ,മാമന്‍ വാസു കൊലപാതകങ്ങള്‍ സംസ്ഥാന ശിക്ഷണ്‍ പ്രമുഖ് മോഹനന്‍ ആസൂത്രണം ചെയ്തത് മാഹി ചെമ്പ്രയില്‍ വച്ചാണ്. ഫസല്‍ വധത്തില്‍ പങ്കളികളായവരില്‍ രണ്ടുപേരും മാഹി ചെമ്പ്ര സ്വദേശികള്‍ . കുപ്പി സുബീഷ്,പുലി പ്രബീഷ് എന്നിവരാണിവര്‍.കുപ്പി സുബീഷ് ആണ് ഫസല്‍ വധത്തിന് നേതൃത്വം കൊടുത്തത്. ഫസല്‍ വധത്തില്‍ പങ്കാളിയായിരുന്ന പുലി പ്രബീഷ് ഇപ്പോള്‍ ദുബായില്‍ ഈവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ്.

ഫസല്‍ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെയായിരുന്നില്ല സി ബി ഐ കണ്ടെത്തിയത് എന്ന വിവരം മൂന്നുവര്‍ഷം മുമ്പേ പുറത്ത് വന്നിരുന്നു. നേതാക്കള്‍ ഉള്‍പ്പെടെ ചിലര്‍ ആര്‍ എസ് എസ് വിട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഫസല്‍ വധത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിച്ചത്താകാന്‍ വഴിയൊരുക്കിയത്.യഥാര്‍ത്ഥ പ്രതികള്‍ തമ്മിലുള്ള ഫോണ്‍സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള
പഴുതടച്ച തെളിവുകള്‍ കണ്ടെത്തിക്കഴിഞ്ഞു.

മോഹനന്‍ വധത്തെ തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടെത്തിയത്‌ ചെമ്പ്രയിലാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതും ഫസല്‍ കൊലപാതകത്തിലെ ഒന്നാമനായ കുപ്പി സുബീഷ് തന്നെ എന്നാണ് വ്യക്തമായിട്ടുള്ളത്. മോഹനന്‍ കൊലപാതകം നടന്ന ഉടനെ പ്രതികള്‍ ആദ്യം വിളിച്ചു പറയുന്നത് വിഭാഗക് കാര്യവാഹക് വി ശശിധരനെയാണ്. ഫസല്‍ കൊലപാതകം നടന്ന ദിവസം അതിരാവിലെ കൊലപാതക വിവരം അറിയിച്ചതും ശശിധരനെയായിരുന്നു.

ഫസല്‍ കൊലപാതകത്തിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍ മൂന്ന് വര്‍ഷം മുമ്പ് പരസ്യമായെങ്കിലും ആര്‍ എസ് എസ് നിഷേധിച്ചിട്ടില്ല.സംഘപരിവാറില്‍ കണ്ണൂര്‍ ജില്ലയില്‍ ഉണ്ടായ വന്‍ പൊട്ടിത്തെറിയെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന പല ഭീകര കൃത്യങ്ങളുടെയും വിവരങ്ങള്‍ പുറത്ത് വരാന്‍ ഇടയായത്.ഫസല്‍ വധത്തിന് പ്രതികാരമായി എന്‍ ഡി എഫ് ആസൂത്രണം ചെയ്‌തതാണ്‌ എന്ന് സംഘപരിവാര്‍ തന്നെ വെബ്‌സൈറ്റിലൂടെ പ്രചരിപ്പിച്ചതെന്തിനായിരുന്നു എന്ന ചോദ്യത്തില്‍ തന്നെ അതിന്റെ ഉത്തരവും ഉണ്ട്.ഫസല്‍ വധവും ജിജേഷ് വധവും ആസൂത്രണം ചെയ്‌ത ഇരിങ്ങാലക്കുടക്കാരന്‍ പ്രചാരകിനെതിരെയും കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

 

Top