തന്നെ ഗര്‍ഭിണിയാക്കിയവര്‍ക്കെതിര കരീന രംഗത്ത്; അമ്മയാകുന്നുവെന്ന വാര്‍ത്ത തെറ്റ്

കരീനയെ ഗര്‍ഭിണിയാക്കിയത് പപ്പരാസികളാണോ….ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് താരം രംഗത്തെത്തിയിരിക്കുകയാണ്. കരീന അമ്മയാകുന്നു എന്ന രീതിയില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. താന്‍ ഗര്‍ഭിണിയല്ലെന്നും, പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നുമാണു കരീന പറയുന്നത്. 2012 ഒക്ടോബര്‍ 16നായിരുന്നു കരീന കപൂറും സെയ്ഫ് അലിഖാനും തമ്മിലുള്ള വിവാഹം നടന്നത്.

ആര്‍ ബാല്‍കി സംവിധാനം ചെയ്ത കീ ആന്‍ഡ് കായാണ് കരീനയുടെ പുതിയ ചിത്രം. അര്‍ജുന്‍ കപൂര്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് കരീന ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചത്. ഇതിനെതിരെയാണ് കരീന ഇപ്പോള്‍ പൊട്ടിത്തെറിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top