കോട്ടയം:താഴത്തങ്ങാടി ആറ്റിലെ ജലകണങ്ങളെ ത്രസിപ്പിച്ച് ജനങ്ങളെ കോരിത്തരിപ്പിച്ച താഴത്തങ്ങാടി മല്‍സരവള്ളം കളിയില്‍ കുമരകം ടൗണ്‍ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചൂണ്ടന്‍ കിരീടം ചൂടി.രണ്ടാം സ്ഥാനത്തിന് അര്‍ഹരാകേണ്ടിയിരുന്ന തിരുവാര്‍പ്പ് വില്ലേജ് സ്‌പോര്‍ട്‌സ് ക്ലബിന്റെ ജവഹര്‍ തായങ്കരി ട്രാക്ക് മാറുകയും ഫിനീഷ് ചെയ്യാതിരുന്നതിനാലും ഇവരെ അയോഗ്യരാക്കി.രണ്ടാംസ്ഥാനത്തിന് ആരും അര്‍ഹരല്ല.ഫൈനല്‍ മല്‍സരത്തില്‍ തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാരിച്ചാലും ജവഹര്‍ തായങ്കരിയും കാഴ്്ച വച്ചത്.എന്നാല്‍ മല്‍സരത്തിനിടെ സാങ്കേതിക കാരണത്താല്‍ ഫിനീഷിംങ്ങ് പോയന്റ് അടുക്കറായപ്പോള്‍ ജവഹര്‍തായങ്കരിയുടെ തുഴച്ചിലുകാര്‍ തുഴയാതിരുന്നു.ഇതിനിടെ കാരിച്ചാലിന്റെ കരിമാടിക്കുട്ടന്മാര്‍ തുഴയെറിഞ്ഞ്് മുന്നേറുകയായിരുന്നു.കുമരകം വില്ലേജ് ബോട്ട് ക്ലബിന്റെ നടുഭാഗം മുന്നാം സ്ഥനത്തും കൊല്ലം ദാവീദ് പുത്ര സ്‌പോര്‍ട്‌സ് ക്ലബിന്റെ ശ്രീഗണേശ് നാലാം സ്ഥാനത്തും. തിരുവാര്‍പ്പ് ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ അഞ്ചാം സ്ഥനത്തുമെത്തി.നാടിനെ ആവേശത്തിലാക്കിയ മല്‍സരവള്ളം കളി കാണാന്‍ താഴത്തങ്ങാടി ആറിന്റെ ഇരുകരകളിലും ആയിരക്കണക്കിന് ജനങ്ങളാണ് ഉച്ചമുതല്‍ തടിച്ചുകൂടിയിരുന്നത്.ഇരുട്ടുകൂത്തി രണ്ടാം ഗ്രേഡ് മല്‍സരത്തില്‍ കൊച്ചി സെന്റ് ഫ്രാന്‍സീസ് ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ് ഒന്നാം സ്ഥാനത്തും കുമ്മനം ബോട്ട് ക്ലബിന്റെ ഡാനിയേല്‍ രണ്ടാംമതും ചെങ്ങളം ചൈതന്യ ബോട്ട് ക്ലബിന്റെ കാശിനാഥന്‍ മുന്നാം സ്ഥനത്തുമെത്തി.വെപ്പ് രണ്ടാം ഗ്രേഡില്‍ കാരാപ്പുഴ ബോട്ട് ക്ലബിന്റെ പുന്നത്ര പുരയ്ക്കല്‍ ഒന്നാം സ്ഥാനത്തും കുമരകം ബ്രദേഴ്‌സ് ബോട്ട് ക്ലബിന്റെ പനയിക്കഴിപ്പ് രണ്ടാമതുമെത്തി.ചുരുളന്‍ വള്ളങ്ങളില്‍ ഒളശ ഫ്രണ്ട്‌സ് ബോട്ട് ക്ലബിന്റെ വേലങ്ങാടന്‍ ഒന്നാമതും വരമ്പിനകം ഫ്രണ്ട്‌സ് ബോട്ട് ക്ലബിന്റെ കോടിമത രണ്ടാമതുമെത്തി.ഇരുട്ടികുത്തി ഒന്നാഗ്രേഡില്‍ പുതുപ്പള്ളി എറിക്കാട് ബോട്ട് ക്ലബിന്റെ തുരുത്തിത്തറ ഒന്നാം സ്ഥാനത്തും കുമരകം ബോട്ട് ക്ലബിന്റെ പടക്കുതിര രണ്ടാം സ്ഥാനത്തുമെത്തി,വെപ്പ് ഒന്നാം ഗ്രേഡില്‍ പരിപ്പ് അമ്പലക്കടവന്‍ ബോട്ട് ക്ലബിന്റെ അമ്പലക്കടവന്‍,തോട്ടടി വാരിയേഴ്‌സ് ബോട്ട് ക്ലബിന്റെ കോട്ടപ്പറമ്പന്‍ രണ്ടാം സ്ഥാനത്തുമെത്തി.മല്‍സരങ്ങള്‍ക്ക് മുന്നോടിയായി കളിവള്ളങ്ങളുടെ മാസ് ഡ്രീല്‍ നടന്നു. കലക്ടര്‍ യു വി ജോസ് പതാകുയര്‍ത്തിയതോടെയാണ് മല്‍സരങ്ങള്‍ക്ക് തുടക്കമായി.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.താഴത്തങ്ങാടി ജൂമാമസ്ജീദ് ഇമാം ഹാഫീസ് സിറാജുദ്ദീന്‍ ആല്‍ ഹസനി അനുഗ്രഹ പ്രഭാഷണം നടത്തി.സുരേഷ്കുറുപ്പ് എംഎല്‍എ,നഗരസഭ ചെയര്‍മാന്‍ കെആര്‍ജി വാര്യര്‍,അസി.കലക്ടര്‍ ദിവ്യ എസ് അയ്യര്‍ തുടങ്ങി നിരവദി പേര്‍ പങ്കെടുത്തു.