
മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ കസ്റ്റംസ് പിടിയിൽ. ഇയാളുടെ ശരീരത്തിൽ ഏകദേശം 45 ലക്ഷം രൂപ വില മതിക്കുന്ന 863 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെത്തിയത്.
അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യിൽ ഷമീമിലിൽ നിന്നുമാണ് സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ഷമീം തൻ്റെ ശരീരത്തിനുള്ളിൽ അതി വിദഗ്ധമായി ഒളിപ്പിച്ചു മൂന്ന് ക്യാപ്സുകളുകളായാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
കള്ളക്കടത്തുസംഘം വാഗ്ദാനം ചെയ്ത 60000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് കള്ളക്കടത്തിനു ശ്രമിച്ചതെന്ന് ഷമീം കസ്റ്റംസ് ഇദ്യോഗസ്ഥരോട് പറഞ്ഞു.
അടുത്തകാലത്ത് മാത്രം കോടിക്കളുടെ സ്വർണമാണ് കരിപ്പൂരിൽ കസ്റ്റംസ് പിടികൂടിയത്. വരും ദിവസങ്ങളിലും പരിശോധന കൂടുതൽ ശക്തതമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.