ഒരു സമയത്ത് ബോളിവുഡ് അടക്കി ഭരിച്ച താരറാണിയാണ് കരിഷ്മ കപൂര്‍. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുമായി കഴിയുകയാണ് കരിഷ്മ ഇപ്പോള്‍. എന്നാല്‍ കഴിഞ്ഞ ദിവസം കരിഷ്മ തന്റെ ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. കരിഷ്മയുടെ 45ാം ജന്മദിനമായിരുന്നു ഇന്നലെ. കറുത്ത സ്വിം സ്യൂട്ടണിഞ്ഞ് നീന്തല്‍ക്കുളത്തിന്റെ കരയില്‍ കിടക്കുന്ന ചിത്രമാണ് കര്ഷ്മ പോസ്റ്റ് ചെയ്തത്.
നാല്‍പ്പത്തഞ്ചില്‍ എത്തിയിട്ടും തന്റെ സൗന്ദര്യത്തിന് ഒന്നും സംഭവിച്ചിട്ടില്ല എന്നുകാട്ടിയാണ് കരിഷ്മ ചിത്രം പോസ്റ്റ് ചെയ്തത്. ഇപ്പോള്‍ ഇംഗ്ലണ്ടില്‍ താമസിക്കുകയാണ് കരിഷ്മ കപൂര്‍. ഏത് പ്രായമായിരുന്നാല് സ്വയം സ്നേഹിക്കുക എന്നൊരു മെസേജും കരിഷ് തന്റെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുകയാണ്. കരിഷ്മ കപൂറിന്റെ സഹോദരി കരീന കപൂറും ബര്‍ത്ത് ഡേ ആഘോഷിക്കാന്‍ ചേച്ചിയോടൊപ്പമുണ്ട്.