ജഡ്ജിമാര്‍ക്കെതിരായ വിധികള്‍ പുസ്തകമാക്കി പ്രസിദ്ധികരിക്കുമെന്ന് കര്‍ണന്‍

കോടതിയലക്ഷ്യ കേസില്‍ തടവില്‍ കഴിയുന്ന മുന്‍ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റീസ് സിഎസ് കര്‍ണ്ണന്‍ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സൂചന. സുപ്രീം കോടതിയുടെ ജസ്റ്റിസുമാര്‍ക്കെതിരെ അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ പുസ്തകമാക്കി പ്രസിദ്ധിക്കരിക്കാന്‍ ഒരുങ്ങുകയാണ് ജസ്റ്റിസ് കര്‍ണന്‍. അദ്ദേഹത്തിന്റെ ആത്മ കഥയില്‍ വിധികള്‍ കൂടി ഉള്‍പ്പെടുത്താനാണ് കര്‍ണന്റെ തീരുമാനം. ഇക്കാര്യം അദ്ദേഹത്തിന്റെ കൗണ്‍സിലായ ഡബ്ല്യു പീറ്റര്‍ രമേഷാണ് പുറത്ത് വിട്ടത്. ഡിസംബര്‍ പത്തോടെ കര്‍ണന്റെ ജയില്‍ വാസം അവസാനിക്കും. ഇതിനു ശേഷം പുസ്തകം പ്രസിദ്ധപ്പെടുത്തുമെന്നാണ് പീറ്റര്‍ വെളിപ്പെടുത്തിയത്. മെയ് 9-തിനാണ് ഏഴംഗ സുപ്രീം കോടതി ബെഞ്ച് സിറ്റിംഗ് ജഡ്ജിയായ സിഎസ് കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിക്കുന്നത്. ഒളിവിലായിരുന്ന കര്‍ണനെ ജൂണ്‍ 20ന് കോയമ്പത്തൂരില്‍ നിന്നാണ് പിടികൂടിയത്.

Top