
ദില്ലി:കോടതിയും കർണാടകയിലെ ജനാധിപത്യത്തെ പിന്തുണക്കില്ല എന്ന സൂചന. കര്‍ണാടകയില്‍ ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള കോണ്‍ഗ്രസിന്‍റെ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടരുന്നു. ബി.എസ്‍.യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ രാവിലെ ഒൻപതിനു സത്യപ്രതിജ്ഞ ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നൽകിയ അടിയന്തര ഹർജി സുപ്രീംകോടതി പരിഗണിക്കുന്നു. പുലര്‍ച്ചെ 1.45ന് ആറാം നമ്പര്‍ കോടതിയിലാണ് വാദം ആരംഭിച്ചത്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷന്‍, എസ്.എ ബോബ്ഡേ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചിന് മുന്നിലാണ് ഹര്‍ജി.കോണ്‍ഗ്രസിനായി മനു അഭിഷേക് സിംഗ്‌വിയും ബിജെപിക്കായി മുകുള്‍ റോത്തകുമാണ് കോടതിയില്‍ ഹാജരായിരിക്കുന്നത്. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും കോടതിയില്‍ എത്തിയിട്ടുണ്ട്. അതേസമയം ഇന്ന് രാവിലെ 9 മണിക്ക് യദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുകയാണ്. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ഗവർണർ വാജുഭായ് വാല ക്ഷണിച്ചത് ചട്ടവിരുദ്ധമാണെന്നാണു കോൺഗ്രസ് വാദം.
ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നാണ് മനു അഭിഷേക് സിംഗ്‌വിയുടെ പ്രധാന വാദം. സുപ്രീംകോടതി ഗവര്‍ണറുടെ തീരുമാനം തിരുത്തണം ഗവര്‍ണറുടെ നടപടി സംശയകരമാണ്. യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ മരവിപ്പിക്കണമെന്നും മനു അഭിഷേക് സിംഗ്‌വി സുപ്രീംകോടതിയില്‍ വാദിച്ചു. സര്‍ക്കാരിയ കമ്മീഷന്‍ റിപ്പോര്‍ട്ട് സിംഗ്‌വി കോടതിയില്‍ ഉദ്ധരിച്ചു.സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടത് കേവലഭൂരിപക്ഷമുള്ള പാര്‍ട്ടിയേയോ സഖ്യത്തേയോ. അവസാനമേ ഏറ്റവും വലിയ പാര്‍ട്ടിക്ക് അവസരം നല്‍കാവൂ. ഏഴ് ദിവസം ചോദിച്ച യദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ എന്തിന് 15 ദിവസം നല്‍കി. 48 മണിക്കൂറാണ് മറ്റ് പല സംസ്ഥാനങ്ങള്‍ക്കും നല്‍കിയത്. ഗവര്‍ണര്‍ക്ക് തോന്നിയവരെയല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കേണ്ടതെന്നും മനു അഭിഷേക് സിംഗ്‌വി കോടതിയില്‍ ഉന്നയിച്ചു.
എന്നാല്‍ ഗവര്‍ണറുടെ തീരുമാനം വിവേചനപരമല്ല, റദ്ദ് ചെയ്യാനുള്ള അധികാരം കോടതിക്കില്ലെന്ന് മുകുള്‍ റോത്തക് വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ ഗവര്‍ണര്‍ ഇടപെടരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിക്കുന്നത്.ബിജെപിയെ മന്ത്രിസഭാ രൂപീകരണത്തിന് ക്ഷണിച്ച ഗവര്‍ണ്ണറുടെ നടപടി ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ സുപ്രീംകോടതി രജിസ്‌ട്രാര്‍ ചീഫ് ജസ്റ്റിസിനെ വീട്ടിലെത്തി കണ്ടതോടെയാണ് അസാധാരണ നടപടിക്ക് കളമൊരുങ്ങിയത്. കേസ് അടിയന്തരമായി രാത്രി തന്നെ പരിഗണിക്കണമെന്ന കോണ്‍ഗ്രസ് ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു.
സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിക്കുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. 116 സീറ്റുള്ളവരെ അവഗണിച്ച് 104 സീറ്റുള്ളവരെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കുന്നത് മുറിവേറ്റവരെ അപമാനിക്കുന്നതിനു തുല്യമാണ്’– ഹർജിക്കാർക്കു വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‍വി പറഞ്ഞു. ബുധനാഴ്ച രാത്രിയിൽ കോൺഗ്രസ് സംഘം ഡൽഹിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലെത്തിയാണ്, സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. പുലർച്ചെ ഒന്നേമുക്കാലോടെ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് വാദംകേൾക്കൽ തുടങ്ങി.
മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുമായി നിയമവശങ്ങൾ ചർച്ച ചെയ്ത ശേഷമാണു ഗവർണർ ബിജെപിയെ ക്ഷണിച്ചത്. കോൺഗ്രസും ബിജെപിയും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു നിയമോപദേശം തേടിയത്. ഇതിനിടെ കുതിരക്കച്ചവടം ഭയന്ന് കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എംഎൽഎമാരെ അതാതു പാർട്ടികൾ റിസോര്‍ട്ടുകളിലേക്കു മാറ്റി. കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യത്തിനു ഭൂരിപക്ഷമുണ്ടായിട്ടും സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ദുരൂഹവും അസ്വാഭാവികവുമാണെന്നു കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. സുപ്രീംകോടതി വിധികളുടെ ലംഘനമാണു ഗവര്‍ണര്‍ നടത്തിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണഘടനാ ലംഘനമാണിതെന്നും ചിദംബരം ആരോപിച്ചു. സര്‍ക്കാരുണ്ടാക്കാനുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും ഗവര്‍ണറുടെ ഓഫിസ് നീതിപൂര്‍വം പെരുമാറുമെന്നാണു കരുതുന്നതെന്നും കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. യെഡിയൂരപ്പയ്ക്കും ബിജെപിക്കും ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം അനുവദിച്ചതു കുതിരക്കച്ചവടത്തെ ഗവർണർ പിന്തുണയ്ക്കുന്നതു കൊണ്ടാണെന്ന് എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു.