അഞ്ചുകോടി കള്ളപ്പണം വെളുപ്പിച്ച കര്‍ണ്ണാടക മന്ത്രി അറസ്റ്റിലാകും; നോട്ട് നിരോധന പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലാകും

ബംഗളൂരു: അഞ്ചുകോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്ത കര്‍ണ്ണാടക മന്ത്രിയെ അറസ്റ്റ് ചെയ്‌തേക്കും .അഞ്ചുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കുകയും അതെല്ലാം 2000 രൂപയുടെ നോട്ടുകളാക്കി മാറ്റുകയും ചെയ്തിരുന്നു. മന്ത്രിയെ അറസ്റ്റുചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി തേടിയതായും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മന്ത്രി അഞ്ചുകോടി വെളുപ്പിച്ചെടുത്തുവെന്ന വിവരം മറ്റു മന്ത്രിമാര്‍ക്കും അറിയാമായിരന്നുവെന്നും എന്‍ഫോഴ്സ്മെന്റ് സൂചനകള്‍ നല്‍കിയതോടെ കര്‍ണാടകത്തിലെ സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ചീത്തപ്പേരുണ്ടാകുമെന്ന് ഉറപ്പായി. നിയമ അനുമതിക്കായി കാത്തിരിക്കുകയാണെന്നും എന്നാല്‍, ഏതു മന്ത്രിയാണ് അറസ്റ്റ് നേരിടുന്നതെന്നു ഇപ്പോള്‍ വ്യക്തമാക്കുന്നില്ലെന്നും എന്‍ഫോഴ്സ്മെന്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കര്‍ണാടക സ്റ്റേറ്റ് ഹൈവേസ് ഡവലപ്മെന്റ് ചീഫ് പ്രോജക്ട് ഓഫീസര്‍ എസ്.സി ജയചന്ദ്ര വെളിപ്പെടുത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്കെതിരെ അന്വേഷണം നടത്തിയത്. 5.7 കോടി രൂപയുടെ പുതിയ നോട്ടുകള്‍ മന്ത്രിയുടെ പക്കലുണ്ടെന്നായിരുന്നു വെളിപ്പെടുത്തല്‍. ഇക്കാര്യം പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് സ്ഥിരീകരിച്ചതായാണ് വിവരം. രണ്ടു മന്ത്രിമാര്‍ക്കെതിരെയാണ് ഒരു കേസില്‍ അറസ്റ്റിലായ ജയചന്ദ്ര വിവരങ്ങള്‍ നല്‍കിയത്. ഇയാള്‍ ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ്. എന്നാല്‍ ഒരു മന്ത്രിക്കെതിരെ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചത്.

കള്ളപ്പണം തടയുന്നതിനുള്ള നിയമപ്രകാരം കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയചന്ദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നവംബര്‍ എട്ടിന് ശേഷമാണ് രണ്ടു മന്ത്രിമാര്‍ ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ സൂചിപ്പിച്ചിട്ടുണ്ട്. ജയചന്ദ്രയേയും കാവേരി നീരവാരി നിഗം ലിമിറ്റഡ് എംഡി ചിക്കരായപ്പയേയും അടുത്തിടെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ കേസില്‍ ഉള്‍പ്പെട്ടതോടെ സസ്പെന്‍ഡ് ചെയ്തത്. ഇതിനു പിന്നാലെ എന്‍ഫോഴ്സ് മെന്റ് നടത്തിയ ചോദ്യംചെയ്യലിലാണ് മന്ത്രിമാരുടെ കള്ളപ്പണം വെളുപ്പിക്കലിനെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

രണ്ടു മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്നു തന്നെയാണ് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നത്. അതേസമയം ഒരു മന്ത്രിയുടെ പങ്കിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഒരു ബാങ്ക് മാനേജര്‍, പിഡബല്‍ ഡി ഇറിഗേഷന്‍ കരാറുകാര്‍, രണ്ട് ബിസിനസുകാര്‍ എന്നിവരുടെ പണം വെളുപ്പിക്കലിനെ സംബന്ധിച്ചും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

Top