വാഴയിലയില്‍ പൊതിഞ്ഞ് തീകനലുകള്ക്ക് മീതെ ഒരു വയസ്സുള്ള കുഞ്ഞിനെ കിടത്തി കര്‍ണാടകയിലെ മുഹറം ആഘോഷത്തിന്റെ ചിത്രം വൈറലാകുന്നു. മുഹറത്തിന്റെ ദിവസം നടത്തുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇതെന്നാണ് വിശ്വാസികളുടെ പക്ഷം.കര്‍ണ്ണാടകയിലെ ദര്‍വാഡ ജില്ലയിലെ ഹുബിലിയില് നിന്നുള്ള ദ്യശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇത് സംബന്ധിച്ചുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്.അതെ സമയം ആചാരങ്ങളുടെ ഭാഗമായി കുട്ടികളുടെ കൈകളില്‍ ആയുധങ്ങള്‍ നല്‍കുന്നതിനെ മുംബൈ ഹൈക്കോടതി എതിര്‍ത്തിരുന്നു ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
Tags: karnataka news