പുരുഷന്മാരെ ബിക്കിനി ധരിപ്പിച്ച് അകത്തേക്ക് ക്ഷണിക്കും; ഉടനെ ഇവരോടൊപ്പം സെല്‍ഫി എടുക്കും; പിന്നെ നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തും; കുടുങ്ങി യുവാക്കള്‍

ബെംഗളൂരു: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട ശേഷം ഫ്‌ലാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി പിന്നെ വിലപേശലാണ്. ബംഗളൂരു പൊലീസിന്റെ പിടിയിലായി മോഡല്‍ മെഹര്‍ എന്ന നേഹയും സംഘവും. ഇവര്‍ നടത്തി വരുന്ന ഹണി ട്രാപ്പിന്റെ രീതിയാണിത്. 20നും 50നും ഇടയില്‍ പ്രായമുള്ളവരാണ് യുവതിയുടെ കെണിയില്‍ വീണത്. ഇതില്‍ത്തന്നെ 25-30 പ്രായമുള്ളവരാണ് കൂടുതലും

മെസേജിങ് ആപ്പായ ടെലഗ്രാം വഴിയാണ് നേഹ തന്റെ ഇരകള്‍ക്കുള്ള വലയെറിയുക. പരിചയപ്പെട്ടു കഴിഞ്ഞാല്‍ ഇവരെ ജെപി നഗറിലെ വസതിയിലേക്ക് ക്ഷണിക്കും ഇവിടേക്കെത്തുന്ന പുരുഷന്മാരെ ബിക്കിനി ധരിച്ച് അകത്തേക്ക് ക്ഷണിക്കും അകത്തു കയറിയ ഉടന്‍ നേഹ ഇവരോടൊപ്പം സെല്‍ഫിയെടുക്കും പിന്നീടുള്ള ദൃശ്യം പകര്‍ത്താന്‍ സംഘം തയ്യാറായിരിക്കും ഇരയുടെ ഫോണ്‍ തട്ടിയെടുത്തശേഷം കോണ്‍ടാക്ട് ലിസ്റ്റില്‍നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പര്‍ ശേഖരിക്കലാണ് അടുത്ത ഘട്ടം. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തും. ഇരകളില്‍ ഒരാള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറംലോകംമറിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top