യെദിയൂരപ്പയുടെ കത്തിലെന്താണ്;യെദിയൂരപ്പ സുല്ലുപറയുമോ ?ജെഡിഎസ് എംഎല്‍എമാര്‍ പുതുച്ചേരിയിലേക്ക്;യാത്ര ബസില്‍

ന്യൂഡൽഹി :കർണാടകത്തിൽ അങ്കം മുറുകുകയാണ് . യെഡിയൂരപ്പയുടെ കത്തിലെന്താണ് ? യെദിയൂരപ്പയെ പിന്തുണക്കുന്നവരുടെ എണ്ണം കണക്കിൽ എത്തുന്നില്ല എങ്കിൽ ഒരു ദിവസത്തെ മുഖ്യമന്ത്രിയായി മാറിക്കൊണ്ട് യെദിയൂരപ്പക്ക് പുറത്ത് പോകെസ്റന്റി വരും . ഗവർണർ 16നു നൽകിയ അറിയിപ്പിൽ 15നും 16നും ബി.എസ്.യെഡിയൂരപ്പ തനിക്കു നൽകിയ കത്തുകൾ‍ പരാമർശിക്കുന്നുണ്ട്. അവ പരിശോധനയ്ക്കായി അറ്റോർണി ജനറലോ യെഡിയൂരപ്പയോ ഇന്നു ഹാജരാക്കണമെന്നും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. സത്യപ്രതിജ്ഞ അസാധുവാക്കാനും യെഡിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചുള്ള തീരുമാനം റദ്ദാക്കാനും സാധിക്കുമെന്നു വാക്കാൽ വ്യക്തമാക്കിയശേഷമാണു സുപ്രീം കോടതി മൂന്നംഗ ബെഞ്ച് ഇന്നലെ പുലർച്ചെ ഇടക്കാല ഉത്തരവു നൽകിയത്.

ഇതോടെ യെഡിയൂരപ്പ നൽകിയ കത്തുകൾ നിർണായകമാകുന്നു. അവയിൽനിന്നു കോടതിക്ക് അറിയേണ്ടത് ഇതാണ് – ബിജെപി നിയമസഭാകക്ഷി നേതാവെന്നാണു യെഡിയൂരപ്പയെ ഗവർണർ പരാമർശിക്കുന്നത്. ബിജെപിക്കു 104 എംഎൽഎമാരാണുള്ളത്. തങ്ങൾ ഗവർണർക്കു നൽകിയതു 117 പേരുടെ പിന്തുണ വ്യക്തമാക്കുന്ന കത്താണെന്നു ഹർജിക്കാർ പറയുന്നു. എങ്കിൽ, വ്യക്തമായ ഭൂരിപക്ഷം അവകാശപ്പെടുന്നവരെ മാറ്റിനിർത്തി യെഡിയൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്തുകൊണ്ട്? ഇതിനുള്ള ഉത്തരം യെഡിയൂരപ്പയുടെ കത്തുകളിൽ ഇല്ലെങ്കിൽ ഗവർ‍ണറുടെ തീരുമാനവും സത്യപ്രതിജ്ഞയുൾപ്പെടെയുള്ള തുടർനടപടികളും കോടതിക്കു റദ്ദാക്കാനാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം ഭൂരിപക്ഷം തെളിയിക്കാൻ ഏഴുദിവസം മതിയെന്നാണു യെഡിയൂരപ്പ ഗവർണറോടു പറഞ്ഞതെന്നും എന്നിട്ടും കുതിരക്കച്ചവടത്തിന് സൗകര്യമൊരുക്കുംവിധം 15 ദിവസം അനുവദിച്ചെന്നുമാണു ഹർജിക്കാർക്കുവേണ്ടി അഭിഷേക് സിങ്‌വി വാദിച്ചത്. എന്തുകൊണ്ട് 15 ദിവസം അനുവദിച്ചെന്നും അത്രയധികം സമയം നൽകുന്നത് ഉചിതമാണോയെന്നും അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോടും മൂന്നു ബിജെപി എംഎൽഎമാർക്കുവേണ്ടി എന്നവകാശപ്പെട്ടു ഹാജരായ മുകുൾ റോഹത്ഗിയോടും കോടതി ചോദിച്ചു. ഇരുവരും വ്യക്തമായ ഉത്തരം നൽകിയില്ല. ഭൂരിപക്ഷം തെളിയിക്കാനുള്ള സമയപരിധിയെക്കുറിച്ച് ഇന്നലെ നൽകിയ ഉത്തരവിൽ കോടതി ഒന്നുംതന്നെ പറയുന്നുമില്ല. യെഡിയൂരപ്പയെ ക്ഷണിച്ച ഗവർണറുടെ തീരുമാനം ശരിവച്ചാൽത്തന്നെ ഈ സമയപരിധി കുറയ്ക്കാൻ കോടതിക്കു സാധിക്കും.

അതേസമയം ജെഡിഎസ് എംഎല്‍എമാര്‍ പുതുച്ചേരിയിലേക്ക് മാറ്റിത്തുടങ്ങി എന്ന സൂചനയുണ്ട് . ബസിലാണ് യാത്ര .ബംഗളൂരു: രാഷ്‌ട്രീയ കരുനീക്കങ്ങള്‍ ശക്തമാവുന്ന കര്‍ണ്ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടം തടയാന്‍ ജെഡിഎസ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് മാറ്റുന്നു. ബസ്സിലാണ് എംഎല്‍എമാരെ പുച്ചേരിയിലേക്ക് കൊണ്ടുപോകുന്നത്. എംഎല്‍എമാരുടെ ബസ് ഹൈദരബാദ് റൂട്ടിലാണ് സഞ്ചരിക്കുന്നത്. നേരത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകാന്‍ ആലോചിച്ചിരുന്നു. ബസിലാണ് എംഎല്‍എമാരെ പുതുച്ചേരിയിലേക്ക് കൊണ്ടുപോകുന്നതെന്ന് കുമാരസ്വാമി സ്ഥിരീകരിച്ചു. അധികാരം ദുരുപയോഗം ചെയ്യാന്‍ ബിജെപി മിടുക്കരാണ്. ഭരണഘടന സ്ഥാപനങ്ങള്‍ ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും കുമാര സ്വാമി ആരോപിച്ചു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ അജ്ഞാത വാസത്തിന് അറുതിയാവും. വിധി ബി.ജെ.പിക്ക് അനുകൂലമായാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെടുന്ന ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും.ഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.

Top