കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന് പോലീസ് വകുപ്പിന്റെ ഒത്താശ; ഉന്നതന്റെ ഇടപെടലില്‍ ഷെറിന്‍ വീണ്ടും തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാരണവര്‍ വധകേസിലെ പ്രതി ഷെറിന്‍ കാരണവരെ വീണ്ടും അട്ടകുളങ്ങരെ ജയിലിലേയ്ക്ക് മാറ്റിയത് വിവാദത്തിലായി. ശിക്ഷയുടെ ഭാഗമായി വിയ്യൂര്‍ ജയിലിലേയ്ക്ക് മാറിയിരുന്ന ഷെറിനെ കഴിഞ്ഞ ദിവസമാണ് അട്ടകുളങ്ങരയിലേക്ക് എത്തിച്ചത്. തന്റെ സൗന്ദര്യമുപയോഗിച്ച് ജയിലിലെ ഉന്നതരെവരെ ഷെറിന്‍ വളച്ചതിനാല്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.

ഡിഐജി റാങ്കിലുള്ള ജയില്‍ ഓഫീസറുടെ സമ്മര്‍ദഫലമായി ഇന്നു രാവിലെ രഹസ്യമായാണാണ വിയ്യൂരില്‍ നിന്ന് ഷെറിനെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചത്.ഇതിനായി, ഷെറിനെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ഈ ഓഫീസര്‍ സൂപ്രണ്ട് വല്ലിയില്‍നിന്ന് റിപ്പോര്‍ട്ടു വാങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. വിയ്യൂര്‍ ജയിലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും വാര്‍ഡന്മാരെ ഭീഷണിപ്പെടുത്തകയും ചെയ്തതിനാല്‍ ജീവനക്കാര്‍ ഷെറിനെക്കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനിടെ ജയില്‍ ഉന്നതന്റെ പിന്തുണയോടെ ഷെറിന്‍ ജയില്‍ മാറ്റത്തിന് സുപ്രണ്ടിന് അപേക്ഷ നല്‍കി. ഈ അപേക്ഷ മിന്നല്‍ വേഗത്തില്‍ ജയില്‍ ആസ്ഥാനത്ത് എത്തുകയും ജയില്‍ മേധാവി വിശദമായ റിപ്പോര്‍ട്ട് ആവിശ്യപ്പെടുകയും ചെയ്തു. അതീവ രഹസ്യമായി തന്നെ റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്ത് ലഭിക്കുകയും ചെയ്ിതു. സോളാര്‍ കേസില്‍ സരിതയുടെ മൊഴി തിരുത്തിയെന്ന് ആക്ഷേപം കേട്ട ഐ ജി ഗോപകുമാറും തിരുവനന്തപുരത്തെ ഒരു ജയില്‍ ഡിഐജിയുമാണ് ഇതിനു പിന്നിലെ ചരടുവലികള്‍ നടത്തിയത്.വിയ്യൂര്‍ ജിയിലിന്റെ ചുമതലക്കാരനായ ഉത്തര മേഖല ഡി ഐ ജി ശിവദാസ് കെ തൈപറമ്പില്‍ പോലും ഷെറിനെ മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്.

ശിക്ഷണ നടപടിയുടെ ഭാഗമായായിരുന്നു ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. അതിനാല്‍ തന്നെ ഇനി മാറ്റാനാവുന്നത് കണ്ണൂരിലേക്ക് മാത്രം. ഇക്കാര്യം ജയില്‍ മേധാവിയില്‍ നിന്നു മറച്ചുവെച്ച് ഐ ജിയും കൂട്ടരും അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ ഷെറിനെതിരെ വിവിധ കാലങ്ങളിലായി അട്ടകുളങ്ങരയില്‍ നിന്നും വിയ്യൂരില്‍ നിന്നും ലഭിച്ച വിവിധ റിപ്പോര്‍ട്ടുകളു പരാതികളും ജയില്‍ ആസ്ഥാനത്ത് നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.വിയ്യൂര്‍ ജയിലില്‍ ഷെറിന് പരിചാരകരായി തടവുകാര്‍ പ്രവര്‍ത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍ ആക്കിയതും നേരത്തെ വിവാദമായിരുന്നു.

ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കല്‍, ഷെറിന്റെ ടേണ്‍ വരുമ്പോള്‍ സെല്ലും ടോയ്‌ലറ്റും വൃത്തിയാക്കല്‍, ഇതായിരുന്നു വിയ്യൂര്‍ ജയിലിലെ പരിചാരകമാരുടെ ജോലി. അട്ടകുളങ്ങരയിലും ഷെറിന്‍ പരിചാരകമാരെ നിയോഗിക്കും. ഷെറിന്റെ അടുപ്പക്കാരനായ ഉന്നത ഉദ്യോഗസ്ഥന്റെ നിയന്ത്രണ പരിധിയിലാണ് അട്ടകുളങ്ങര ജയില്‍ അതുകൊണ്ട് തന്നെ സ്വര്‍ഗ തുല്യമായ ജീവിതം കാരണവര്‍ വധക്കേസ് പ്രതിക്ക് ഇവിടെ പ്രതീക്ഷിക്കാം.

കൈ കാലുകളില്‍ ക്യൂട്ടെക്‌സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലില്‍ നിന്നും നല്‍കുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ നിര്‍മ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാര്‍ കുളിക്കുമ്പോള്‍ ഷെറിന് മാത്രമായി ലെക്‌സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന്‍ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരില്‍ ജയിലധികൃതര്‍ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്.

ഷെറിന് വെയില്‍ കൊള്ളാന്‍ പാടില്ലന്ന ജയില്‍ ഡോക്ടറുടെ കുറിപ്പടിയുടെ പിന്‍ബലത്തിലത്തിലായിരുന്നു. ഒരു ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ പ്രകാരം ഷെറിന് വിയ്യൂര്‍ ജയിലില്‍ നല്കിയിരിക്കുന്ന ജോലി അടുക്കളയിലെ സഹായി എന്നതാണ്. എന്നാല്‍ അടുക്കളയില്‍ എത്താറുണ്ടെങ്കിലും സഹായിയുടെ ജോലി ഷെറിന്‍ ചെയ്യാറില്ലയായിരുന്നുവെന്നും സഹതടവുകാര്‍ പരാതി പെടുന്നു.

Top