ബെംഗളൂരു: കര്‍ണാടകയും ഗുജറാത്തും മാഗി നൂഡില്‍സിനേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു.
ബോംബെ ഹൈക്കോടതി നിര്‍ദേശിച്ച മൂന്നു ലാബ് പരിശോധനകളില്‍ മാഗി നൂഡില്‍സ് വിജയിച്ചതിനെത്തുടര്‍ന്നാണ് നിരോധനം പിന്‍വലിച്ചത്.
മാഗി ബ്രാന്‍ഡിലുള്ള ആറ് ഉത്പന്നങ്ങളുടെ 90 സാമ്പിളുകളാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം മൂന്നു ലബോറട്ടറികളില്‍ പരിശോധന നടത്തിയത്.
ഈയത്തിന്റെയും മോണോ സോഡിയം ഗ്ലൂട്ടാമേറ്റിന്റെയും അംശം അനുവദനീയപരിധിയിലും കൂടുതലാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മാഗി നൂഡില്‍സിനു വിലക്കേര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണിലായിരുന്നു ദേശീയ ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയുടെ(എഫ്.എസ്.എസ്.എ.ഐ.) നടപടി.