താരം കാര്‍ത്ത്യായനി അമ്മൂമ്മയാണ്: ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ് വില്‍ അംബാസഡര്‍

തിരുവനന്തപുരം: കാര്‍ത്ത്യായനി അമ്മൂമ്മയെ അത്ര പെട്ടെന്ന് ആരും മറക്കാനിടയില്ല. 96ആം വയസില്‍ ഒന്നാം റാങ്ക് വാങ്ങി കംമ്പ്യൂട്ടര്‍ പഠിക്കാന്‍ ഒരുങ്ങുന്ന കാര്‍ത്ത്യായനി അമ്മൂമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസഡര്‍. രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാപഠിതാവാണ് കാര്‍ത്യായനിയമ്മ

53 അംഗരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്യായനിയമ്മയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്റെ അഞ്ചരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് ആലപ്പുഴ മുട്ടം സ്വദേശിയായ കാര്‍ത്യായനിയമ്മ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാലാം ക്ലാസ് തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് നിലവില്‍ കാര്‍ത്യായനി അമ്മ. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യത പരീക്ഷയും എഴുതി ജയിക്കുകയാണ് കാര്‍ത്യായനിയമ്മയുടെ ലക്ഷ്യം. കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മ ശ്രമിക്കുന്നുണ്ട്.

Top