ചെന്നൈ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡിഎംകെ നേതാവ് കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭക്ഷണം കഴിയ്ക്കുന്നതിനായി ഘടിപ്പിച്ച കൃത്രിമ പൈപ്പ് മാറ്റുന്നതിനുവേണ്ടിയാണ് കരുണാനിധിയെ ആശുപത്രിയിലെത്തിച്ചതെന്നും ഒരു മണിക്കൂറിനുള്ളില്‍ മടങ്ങുമെന്നും കാവേരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ എസ് അരവിന്ദന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ല. നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് ആല്‍വാര്‍പേട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ഡിംസബര്‍ 15ന് വീണ്ടും കാവേരി ആശുപത്രിയിലെത്തിച്ചിരുന്നു.