ഡിവൈഎഫ് ഐ നോതാവായ ഗുണ്ടയ്‌ക്കെതിരെ പരാതി നല്‍കിയ വ്യവസായിയെ പ്രതിയാക്കി കേസ് തള്ളി; ഗുണ്ടയെ രക്ഷിക്കാന്‍ കേസ് പോലീസിന്റെ ഗുണ്ടായിസം

കൊച്ചി : മുന്‍ ഡിവൈഎഫ്ഐ നേതാവ് കറുകപ്പള്ളി സിദ്ദീഖിനെതിരെ ബാഗ് വ്യവസായി നിസാര്‍ അഹമ്മദ് 2012ല്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെഴുതിത്ത്ത്തള്ളിയതു കള്ളക്കളികളിലൂടെ. സിദ്ദീഖിന് പൊലീസിലുള്ള സ്വാധീനത്തിനും തെളിവാണ് ഈ കേസ്. വാദിയെ പ്രതിയാക്കിയാണ് കേസ് പൊലീസ് എഴുതി തള്ളിയത്. പരാതി കളവാണെന്നും പരാതിക്കാരന്‍ വ്യാജരേഖ ചമച്ചുവെന്നും കാണിച്ചു റിപ്പോര്‍ട്ട് നല്‍കിയായിരുന്നു പൊലീസ് സിദ്ദിഖിനെ രക്ഷിച്ചത്.

അതിനിടെ നിസാര്‍ അഹമ്മദ് കഴിഞ്ഞദിവസം നല്‍കിയ പുതിയ പരാതിയില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു പൊലീസ്. നിസാര്‍ അഹമ്മദ് 2012 സെപ്റ്റംബറില്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ ഡിസിആര്‍ബി അസി. കമ്മിഷണറായിരുന്ന ആമോസ് മാമ്മനാണു പ്രാഥമികാന്വേഷണം നടത്തിയത്. സിദ്ദീഖ് ഗുരുതരമായ കുറ്റകൃത്യം ചെയ്തെന്ന ഡിസിആര്‍ബി അസി. കമ്മിഷണറുടെ റിപ്പോര്‍ട്ട് നിലനില്‍ക്കുമ്പോഴായിരുന്നു ഇത്. വനിതാസംരംഭകയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി സിദ്ദീഖ്, സിപിഎം ജില്ലാ കമ്മിറ്റിയംഗം സക്കീര്‍ ഹുസൈന്‍ പ്രതിയായ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൂട്ടുപ്രതിയുമാണ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിദ്ദീഖ് ഗുരുതരകുറ്റകൃത്യം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നതിനാല്‍ കേസെടുത്തു നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്നു നോര്‍ത്ത് എസ്ഐ ആയിരുന്ന എസ്.വിജയശങ്കറാണ് അന്വേഷണം നടത്തിയത്. കേസ് എഴുതിത്ത്ത്തള്ളാന്‍ അഭ്യര്‍ത്ഥിച്ചു സെന്‍ട്രല്‍ അസി. കമ്മിഷണറായിരുന്ന സുനില്‍ ജേക്കബ് വഴി 2012 നവംബറില്‍ വിജയശങ്കര്‍ കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ നിസാര്‍ പ്രതിസ്ഥാനത്തായി. ബിസിനസ് നടത്തി പരാജയപ്പെട്ട നിസാര്‍ ബാങ്കില്‍നിന്നു വായ്പയെടുത്തു കടക്കാരനായി. വായ്പയെടുക്കുന്നതിനായി രണ്ടു പാന്‍ കാര്‍ഡുകള്‍ വ്യാജമായി സമ്പാദിച്ചു. പുതിയ ബാഗ് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ സാമ്പത്തികസഹായം നല്‍കാനാണു സിദ്ദീഖ് മുന്നോട്ടുവന്നത്. സിദ്ദീഖിന്റെ പേരില്‍ പുതിയ യൂണിറ്റ് രജിസ്റ്റര്‍ ചെയ്യിച്ചതു നിസാറെന്നും പറയുന്നു.

നിസാര്‍ സിദ്ദീഖിനു കൊടുക്കാനുണ്ടായിരുന്നത് ആറു ലക്ഷം രൂപ. ബാഗ് നിര്‍മ്മാണ യൂണിറ്റിലെ സാമഗ്രികള്‍ നിസാര്‍ സിദ്ദീഖിനു കൈമാറിയതു കരാറെഴുതി വില നിശ്ചയിച്ചാണെന്നും ലക്ഷങ്ങളുടെ ചിട്ടി സിദ്ദീഖിനെ ഏല്‍പിച്ചതു നിസാറിനു ചിട്ടി നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണെന്നും പറയുന്നു. നല്ലരീതിയില്‍ ബിസിനസ് നടത്തിയിരുന്ന സിദ്ദീഖില്‍നിന്നു പണം തട്ടിയെടുക്കാനാണു കമ്മിഷണര്‍ക്കു കള്ളപ്പരാതി നല്‍കിയതെന്നും വിശദീകരിച്ചു. അന്വേഷണോദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് പരിഗണിച്ചു കോടതി കേസ് എഴുതിത്ത്ത്തള്ളി.

അസി. കമ്മിഷണറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പാടേ തള്ളുന്നതാണ് എസ്ഐയുടെ റിപ്പോര്‍ട്ട്. എസ്ഐ തന്റെ മൊഴിയെടുത്തില്ലെന്നും സിദ്ദീഖിന്റെയും, സാക്ഷികള്‍ എന്ന നിലയ്ക്ക് സിദ്ദീഖിന്റെ കൂട്ടുകാരുടെയും മൊഴിയെടുത്താണു റിപ്പോര്‍ട്ട് തയാറാക്കിയതെന്നും നിസാര്‍ അഹമ്മദ് ആരോപിക്കുന്നു. എന്നാല്‍, നിസാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നെന്നും തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണു റിപ്പോര്‍ട്ട് നല്‍കിയതെന്നും ഇപ്പോള്‍ സെന്‍ട്രല്‍ എസ്ഐ ആയ വിജയശങ്കര്‍ പറയുന്നു.

Top