ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ ആരോഗ്യസ്ഥിതി നില ഇന്നലെ രാത്രിയോടെ അതീവ ഗുരുതരമായി.രക്‌തസമ്മര്‍ദം ക്രമാതീതമായി കുറഞ്ഞതോടെ ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണു കാവേരി ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍. ആശുപത്രി പരിസരത്തിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. സേലം സന്ദര്‍ശനം റദ്ദാക്കി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ചെന്നൈയില്‍ മടങ്ങിയെത്തി. തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലും സുരക്ഷ ശക്‌തമാക്കി.അതേസമയം ക രുണാനിധിയെക്കുറിച്ച് ആശങ്കയും ആകാംക്ഷയും ആകാശത്തോളമുയർന്ന ഏതാനും മണിക്കൂറുകൾക്കു ശേഷം ആൽവാർപെട്ടിലെ കാവേരി ആശുപത്രി പരിസരത്തെ പിരിമുറുക്കം അയയുന്നു. എങ്കിലും, കലൈജ്ഞരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എല്ലാവരും പിരിഞ്ഞു പോകണമെന്നുമുള്ള ഡിഎംകെ നേതാക്കളുടെ അഭ്യർഥന അവഗണിച്ച് ആയിരക്കണക്കിനാളുകൾ ഇപ്പോഴും ആശുപത്രി പരിസരത്തു തുടരുകയാണ്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ട്.
ഇടയ്‌ക്ക് നേരിയ തിരിച്ചടിയുണ്ടായെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഇന്നലെ രാത്രിയില്‍ പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. അവയവങ്ങളുടെ നില സാധാരണ നില കൈവരിക്കുകയാണ്. അദ്ദേഹം വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ ഡോ. അരവിന്ദന്‍ സെല്‍വരാജ് അറിയിച്ചു. കരുണാനിധിയുടെ നിലയില്‍ ആശങ്കയ്‌ക്കു വകയില്ലെന്ന് ഇന്നലെ ഡി.എം.കെ. വ്യക്‌തമാക്കിയിരുന്നു. കരുണാനിധിയെ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിക്കുന്നതിന്റെ ഫോട്ടോ അണികളുടെ ആശങ്ക മാറ്റാന്‍ പാര്‍ട്ടി പുറത്തുവിട്ടിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലെത്തിയ ഉപരാഷ്‌ട്രപതിയോടു ഡോക്‌ടര്‍മാര്‍ കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ചു വിവരിച്ചു.
രാത്രി പത്തേമുക്കാലോടെ ഡിഎംകെ അണികളുടെ വികാരപ്രകടനങ്ങൾ അതിരുവിടുകയും പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. രാത്രി ഏഴരയോടെ കരുണാനിധിയുടെ സ്ഥിതി വഷളായതിനു പിന്നാലെയായിരുന്നു ഇത്. തുടർന്നു കുടുംബാംഗങ്ങളും മുതിർന്ന നേതാക്കളും ആശുപത്രിയിലേക്കു പാഞ്ഞെത്തി. അതോടെ, അഭ്യൂഹങ്ങളും ശക്തമായി. കൂടുതൽ പ്രവർത്തകർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടി. രാത്രി 9.50 നു മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. ഇടയ്ക്ക് അദ്ദേഹത്തിന്റെ സ്ഥിതി വഷളായെങ്കിലും പിന്നീടു മെച്ചപ്പെട്ടുവെന്നായിരുന്നു ബുള്ളറ്റിൻ.
കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായി ഉപരാഷ്‌ട്രപതി പിന്നീട് ട്വീറ്റ് ചെയ്‌തു. “കലൈഞ്‌ജര്‍ കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും ഡോക്‌ടര്‍മാരുമായും രോഗവിവരത്തെക്കുറിച്ചു സംസാരിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു. അദ്ദേഹം എത്രയും വേഗം സുഖപ്പെടട്ടെയെന്ന് ആശംസിക്കുന്നു”- ഉപരാഷ്‌ട്രപതി ട്വിറ്ററില്‍ കുറിച്ചു. കരുണാനിധിയുടെ ആരോഗ്യം മോശമായെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് കാവേരി ആശുപത്രിയുടെ കവാടത്തില്‍ ആയിരങ്ങള്‍ പ്രാര്‍ഥനയോടെ തിങ്ങിക്കൂടി. ആശുപത്രി പരിസരത്തെ റോഡുകളില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. സമീപത്തെ ഉയരമുള്ള കെട്ടിടങ്ങളിലും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തി. ഗോപാലപുരത്തെ കരുണാനിധിയുടെ വസതിക്കു മുന്നിലും ആയിരങ്ങള്‍ പ്രാര്‍ഥനയിലാണ്.