മരണപ്പാച്ചിൽ; ബസിൽ നിന്ന് തെറിച്ചു തലയിടിച്ചുവീണു ചികിത്സയിലായിരുന്നയാൾ മരിച്ചു; അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരേ കേസെടുത്തു


കാസർകോട്: ബസിൽനിന്നു തെറിച്ചുവീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. സപ്ലൈകോയുടെ ചീമേനി ഔട്ട്ലെറ്റ് മാനേജർ തിമിരി കൊരയിച്ചാൽ സ്വദേശി വി. മധുസൂദനനാ (54) ണ് മരിച്ചത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽവെന്റിലേറ്ററിലായിരുന്നു. സംഭവത്തിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഡ്രൈവർക്കെതിരെ ചീമേനി പോലീസ് കേസെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം മധുസൂദനന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ ഉദിനൂരിലും തിമിരിയിലും പൊതുദർശനത്തിന് വച്ചു. ഭാര്യ: പി. ബിന്ദു (ക്ലർക്ക്, ഹൊസ്ദുർഗ് കോടതി). മകൾ: അശ്വതി.

Top