കാസർകോട്: ടാങ്കർ ലോറി ബൈക്കിലിടിച്ചു സുഹൃത്തുക്കളായ രണ്ടു പേർക്കു ദാരുണാന്ത്യം. ചെറുവത്തൂർ കണ്ണാടിപ്പാറ സ്വദേശി ശോഭിത്ത് (27), നീലേശ്വരം ചെയ്യോത്ത് സ്വദേശിയും കണ്ടക്ടറുമായ ദീപക് (30) എന്നിവരാണ് മരിച്ചത്.
കൊവ്വൽ ജംഗ്ഷൻ ദേശീയപാതയിൽ എത്തിയപ്പോൾ അമിത വേഗതയിൽ എത്തിയ ടാങ്കർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഒരാൾ അപകട സ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയും മരിച്ചു.
കൊവ്വൽ ദേശീയപാതയിൽ വ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം. ബജാജ് ഫൈനാൻസ് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ശോഭിത്തിനെ വീട്ടിൽ കൊണ്ടുവിടാൻ പുറപ്പെട്ടതായിരുന്നു ദീപക്. കസിൻസ് എന്ന സ്വകാര്യ ബസിലെ കണ്ടക്ടറാണ് ദീപക്.
ദീപക്കിന്റെ മൃതദേഹം ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലും ശോഭിത്തിന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.