പെല്ലെറ്റ് ആക്രമണം:പരിക്കേറ്റ 13 വയസുകാരന്‍ മരിച്ചു ;ശ്രീനഗറില്‍ കര്‍ഫ്യൂ

ശ്രീനഗര്‍: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ സുരക്ഷാസേന നടത്തിയ ആക്രമണത്തില്‍ 13 വയസുകാരന്‍ കൊല്ലപ്പെട്ടു. ജുനൈദ് അഹമദ് ഭട്ടാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. മൂന്ന് മാസമായി തുടരുന്ന സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ 91 ആയി.സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ശനിയാഴ്ച്ചയായിരുന്നു സേന പെല്ലറ്റ് ആക്രമണം നടത്തിയത്. ഇൗ സമയത്ത് വീടിനടുത്തുണ്ടായിരുന്ന ജുനൈദിെന്‍റ നെഞ്ചിലും തലയിലും പെല്ലറ്റ് പതിക്കുകയായിരുന്നു. ജുനൈദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം ആരംഭിച്ചത്. സംഘര്‍ഷത്തില്‍ 90 ലധികം പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു.പെല്ലറ്റുകള്‍ ജുനൈദിന്റെ തലയിലും നെഞ്ചിലും പതിച്ചു. ഗുരുതരമായി പരുക്കേറ്റ ജുനൈദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 
കുട്ടിയുടെ മരണത്തോടെ പ്രദേശത്ത് സംഘര്‍ഷം കൂടുതല്‍ ശക്തമായി. ജുനൈദിന്റെ മൃതദേഹവുമായി നൂറുകണക്കിന് ജനങ്ങള്‍ തെരുവിലൂടെ പ്രതിഷേധപ്രകടനം നടത്തി. സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു പ്രകടനം. പ്രകടനം അക്രമാസക്തമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ജമ്മു കശ്മീരിന്റെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷം ആരംഭിച്ചത്.സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതുവരെ 90 ലധികം പേര്‍ പൊല്ലപ്പെട്ടിട്ടുണ്ട്. 10000 ത്തോളം പേരാണ് പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നത്.
പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ശ്രീനഗറിലെ സ്‌കൂളുകളും കോളേജുകളും ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.

Top