സ്വന്തം ലേഖകൻ
ശ്രീനഗർ: കാശ്മരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ മക്കൾക്കു പാക്കിസ്ഥാനിൽ സ്‌കോളർഷിപ്പ് നൽകാൻ തീവ്രവാദ ഗ്രൂപ്പുകൾ രംഗത്ത്. ശ്രീനഗറിലും, കാശ്മീരിലും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പാക്കിസ്ഥാൻകാരും, കാശ്മീരികളുമായ തീവ്രവാദികളുടെ മക്കൾക്കു സ്‌കോളർഷിപ്പ് ഏർപ്പെടുത്തുന്നതിനാണ് ഇപ്പോൾ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യൻ അതിർത്തിയിൽ താമസിക്കുന്ന തീവ്രവാദികൾക്കും, ഇന്ത്യയിൽ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കും, പാക്കിസ്ഥാനിൽ നിന്നു ഇന്ത്യയിലേയ്ക്കു കടന്നു വരുന്ന പാക്കിസ്ഥാൻ തീവ്രവാദികളുടെ കുട്ടികൾക്കുമാണ് ഇപ്പോൾ പാക്കിസ്ഥാൻ സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്കു സന്നദ്ധരായി രംഗത്തിറങ്ങുന്ന യുവാക്കളുടെ കുട്ടികളെ തീവ്രവാദികൾ ഏറ്റെടുക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
തീവ്രവാദി പ്രവർത്തനങ്ങളിൽ സജീമായവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചിലവിന്റെ അൻപതു ശതമാനം സർക്കാർ വഹിക്കും. ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടാൻ വിദ്യാർഥികളുടെ വിദ്യാഭ്യാസ ചിലവ് പൂർണമായും വഹിക്കുമെന്നാണ് തീവ്രവാദികൾ നൽകിയിരിക്കുന്ന വാഗ്ദാനം.