കാശ്മീർ ഇന്ത്യയിൽ നിന്നു പുറത്തേയ്ക്ക്: വ്യാപക അക്രമം: പൊലീസിനെ ഓടിച്ചിട്ട് തല്ലുന്നു; തീവ്രവാദികളുടെ ആകാശത്തേയ്ക്ക് വെടി; നിൽക്കക്കള്ളിയില്ലാതെ സൈന്യം

സ്വന്തം ലേഖകൻ

ശ്രീനഗർ: കാശ്മീർ ഇന്ത്യയിൽ നിന്നും പൂർണമായും അകലുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കത്തിന്റെ പ്രധാന കാരണമായ കാശ്മീരിൽ കാര്യങ്ങൾ ഇന്ത്യയുടെ കൈവിട്ടു പോകുന്നതായാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ സൂചന ലഭിക്കുന്നത്. ഇ്ന്ത്യക്കെതിരെ പ്രവർത്തിക്കുന്ന വിഘടനവാദികൾക്കു പാക്കിസ്ഥാനിൽ നിന്നും സഹായം ലഭിക്കുന്നതിനൊപ്പം, ഇപ്പോൾ കാശ്മീരികൾ ഇന്ത്യയെ കൂടുതലായി വെറുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
നോട്ട് അസാധുവാക്കലിനു ശേഷം കാഷ്മീരിലെ ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞുവെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ വിലയിരുത്തൽ തെറ്റാണെന്നു തെളിയിക്കുന്നതാണ് കാഷ്മീരിലെ ഇപ്പോഴത്തെ സ്ഥിതി. ഭീകരർ കൂടുതൽ കരുത്താർജിച്ചതായി തെളിയിക്കുന്നതാണ് ജമ്മു-കാഷ്മീരിൽ അടുത്തിടെയുണ്ടായ സംഭവ പരമ്പരകൾ. ജനങ്ങളിൽ നിന്നും ഭീകരർക്ക് വലിയ തോതിലുള്ള പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
കുൽഗാമിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാരച്ചടങ്ങുകളിൽ നാട്ടുകാർക്കൊപ്പം നാല് ഭീകരരും പങ്കെടുത്തത് ഈ പിന്തുണയ്ക്ക് തെളിവാണ്. ആകാശത്തേയ്ക്ക് വെടിവെച്ചുകൊണ്ടാണ് ഭീകരർ തങ്ങളുടെ സുഹൃത്തിന് അന്ത്യോപചാരം അർപ്പിച്ചത്. അനന്ത്‌നാഗിൽ പൊലീസ് വാഹനവ്യൂഹത്തെ ആക്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഫയാസ് അഹമ്മദ് അഷ്വറിന്റെ ശവസംസ്‌കാരത്തിനാണ് ഭീകരർ പരസ്യമായി പങ്കെടുത്തത്. പൊലീസുകാരെയും സൈന്യത്തെയും കല്ലെറിഞ്ഞും മറ്റും തുരത്തിയാണ് ഭീകരർക്ക് നാട്ടുകാർ സുരക്ഷയൊരുക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് കാഷ്മീർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരവാദത്തെ ജനങ്ങൾ പിന്തുണയ്ക്കുന്നു എന്നതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഭീകരസംഘടനകളിൽ ചേരുന്ന നാട്ടുകാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. ഹിസ്ബുൾ മുജാഹിദീനും ലഷ്‌കർ ഇ-തൊയ്ബയും ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയതും ഭീകരരെ കൂടുതൽ കരുത്തരാക്കിയിട്ടുണ്ട്. ഈ രണ്ടു ഭീകരസംഘടനകൾ ഒന്നായത് വെല്ലുവിളി ഇരട്ടിപ്പിച്ചിരിക്കുകയാണെന്ന് കാഷ്മീർ പോലീസ് തലവൻ എസ്പി വാലിദ് പറയുന്നു.
തെക്കൻ കാഷ്മീരിലെ 90 ശതമാനം ഭീകരരും നാട്ടുകാർ തന്നെയാണ്. വടക്കൻ കാഷ്മീരിലെ 90 ശതമാനം ഭീകരരും വിദേശികളാണ്. അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയതോടെ നുഴഞ്ഞുകയറ്റം ബുദ്ധിമുട്ടായതോടെയാണ് തദ്ദേശിയരെ ഭീകരസംഘടനയിലേക്ക് ചേർക്കാൻ തുടങ്ങിയതെന്ന് സുരക്ഷാ അധികൃതർ പറയുന്നു. ബാങ്കുകൾ ആക്രമിക്കുന്നതും കൊള്ള നടത്തുന്നതും പൊലീസുദ്യോഗസ്ഥരുടെ വീടുകൾ ആക്രമിക്കുന്നതുമൊക്കെ പ്രദേശവാസികളായ ഭീകരരുടെ എണ്ണം വർധിച്ചതിനെത്തുടർന്നുള്ള പുതിയ വെല്ലുവിളികളാണെന്നും അധികൃതർ പറയുന്നു.

Top