ശ്രീനഗര്‍: ശ്രീനഗര്‍: കശ്മീരില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് ഉണ്ടായ ഭീകരാക്രമണത്തില്‍ പതിനേഴ് ജവാന്മാര്‍ കൊല്ലപ്പെട്ടു. എട്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു.ഇന്നു പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ആക്രമണം. ഭീകര സംഘടനയായ ഫിദായീന്റെ ആത്മഹത്യ സംഘത്തിലുള്ളവരാണ് ആക്രമണം നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണങ്ങളിലൊന്നാണിത്. ജനുവരിയിൽ പത്താൻകോട്ട് എയർബേസിലുണ്ടായ ആക്രമണത്തിൽ ഏഴു സൈനികർ കൊല്ലപ്പെട്ടിരുന്നു. ആറ് തീവ്രവാദികളായിരുന്നു അന്ന് എയർബേസിൽ ആക്രമണം നടത്തിയത്.
ശ്രീനഗർ-മുസഫറാബാദ് ഹൈവേയിൽ ആക്രമണം മൂലം പുക ദൃശ്യമായിരുന്നു. സൈനിക ബാരക്കുകൾ തീ പിടിക്കുകയും സ്ഫോടനങ്ങളുണ്ടാകുകയും ചെയ്തു.പടിഞ്ഞാറൻ ശ്രീനഗറിലെ ഒരു പട്ടണമാണ് ഉറി. നിയന്ത്രണരേഖ കടന്നുപോകുന്ന ഈ മേഖല കരസേനയുടെ ബ്രിഗേഡ് ആസ്ഥാനമാണ്. ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ ഇന്ന് ശ്രീനഗറിലെത്തും. കരസേനാ മേധാവി ജനറൽ ദൽബീർ സിങും കശ്മീരിലെത്തും.