ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാരാമുല്ല ജില്ലയിലെ സോപോറില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് തീവ്രവാദികളെ വധിച്ചു.തിങ്കളാഴ്ച രാവിലെ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ സൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടിരുന്നു. കുല്‍ഗാമിലെ തന്ത്രിപോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദിയില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഇന്നലെ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള പൂഞ്ച് ജില്ലയിലെ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമാക്കിയാണ് പാക് സൈന്യം പ്രകോപനംകൂടാതെ വെടിവെപ്പ് നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കി.കൃഷ്ണാ ഖാട്ടി സെക്ടറിലാണ് ഓട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും അടക്കമുള്ളവ ഉപയോഗിച്ച് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. ഈ മാസം പാക് സൈനികര്‍ നടത്തുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം കൂടിയാണിത്.
Dailyhunt