കശ്മീർ :
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്‌കൂള്‍ അധ്യാപകരെയാണ് ഭീകരര്‍ വെടിവച്ചു കൊന്നത്. ഇദ്ഹ പ്രദേശത്താണ് സംഭവം.കശ്മീരി പണ്ഡിറ്റായ അധ്യാപകനേയും സിഖ് വനിത പ്രിന്‍സിപ്പാളിനേയുമാണ് ഭീകരര്‍ സ്‌കൂളില്‍ അതിക്രമിച്ചു കയറി വെടിവച്ചു കൊന്നത്. സതീന്ദര്‍ കൗര്‍, ദീപക് ചന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. കശ്മീരിൽ ഇത് ഒരാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ സംഭവമാണ്. ഹിന്ദു പണ്ഡിറ്റുകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നത് ഭീകരര്‍ പതിവാക്കിയിരിക്കുയാണ്. സ്‌കൂളും പരിസരവും സൈന്യത്തിന്റെ വലയത്തിലാണ്. ഭീകരര്‍ക്കായി ശക്തമായ തെരച്ചില്‍ ആരംഭിച്ചു.