
തിരുവനന്തപുരം:കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെ ഒഴിവാക്കി സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം സിജെഎം കോടതി തിരിച്ചയച്ചു. സലിംരാജ് ഉള്‍പ്പെടെ 22 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയതിനു സിബിഐ കാരണം ബോധിപ്പിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ എഫ്ഐആറില്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര് പ്രതികളായിരുന്നു.സലിംരാജ് ഉള്‍പെ്പടെ 22 പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു സിബിഐ കാരണം വ്യക്തമാക്കിയിട്ടിലെ്ളന്നു കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപേ്പാള്‍ സലിംരാജും ഭാര്യ ഷംഷാദും അടക്കം 27 പേര് പ്രതികളായിരുന്നു. എന്നാല്‍ 2005ല്‍ നടന്ന ഭൂമി ഇടപാടിലെ ക്രമക്കേടു സംബന്ധിച്ച സിബിഐ കുറ്റപത്രത്തില്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ അടക്കം അഞ്ചുപേരാണു പ്രതികള്‍. കടകംപള്ളി മുന്‍ വിലേ്ളജ് ഓഫിസറും ഇപേ്പാഴത്തെ ഡപ്യൂട്ടി തഹസില്‍ദാറുമായ വിദ്യോദയകുമാര്‍, വര്‍ക്കല സ്വദേശി നിസ്സാര്‍ അഹമ്മദ്, സുഹറ ബീവി, മുഹമ്മദ് കാസിന്, റുക്കിയ ബീവി എന്നിവരെയാണു പ്രതിയാക്കിയത്. ഭൂമി ഇടപാടുമായി ബന്ധപെ്പട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരം
സി.ജെ.എം കോടതിയില്‍ നല്‍കിയിട്ടുണ്ട്. സലിംരാജ് ഇതില്‍ ഒന്നില്‍ പ്രതിയാണ്. ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, ഭീഷണിപെ്പടുത്തല് എന്നിവയാണു സലിംരാജിനെതിരായി ഇതില്‍ ചുമത്തിയിരിക്കുന്നത്. സലിംരാജിന്റെ ഭാര്യ ഷംഷദിനെ എഫ്.ഐ.ആറില്‍ പ്രതി ചേര്‍ത്തിരുന്നുവെങ്കിലും കുറ്റപത്രത്തില്‍ ഒഴിവാക്കി. സലിംരാജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു കേസ് സിബിഐ ഏറ്റെടുത്തത്.2005ല്‍ നടന്ന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഇതിനകം അഞ്ചു കുറ്റപത്രങ്ങള്‍ സിബിഐ തിരുവനന്തപുരം സിജെഎം കോടതിയില്‍ നല്‍കിയിട്ടുണ്ട്.